കേരള പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ സെമിനാർ സെപ്റ്റം. 13 ന്
ഡാളസ്: കേരള പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘തലമുറകളിലൂടെ എഴുത്ത്’ (Writing- across generations) എന്ന വിഷയത്തിൽ സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 5:30 ന് മെസ്ക്വിറ്റിലെ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ (940 ബാർൺസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ്, TX 75150) വെച്ച് നടക്കും. റവ. ജോർജ് മാത്യു പുതുപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് ഷാജി മണിയാട്ട് അധ്യക്ഷത വഹിക്കും. സെക്രട്ടറി എസ്.പി. ജെയിംസ്, ട്രഷറർ രാജു തരകൻ, പബ്ലിസിറ്റി കൺവീനർ വെസ്ലി മാത്യു എന്നിവർ നയിക്കുന്ന ദേശീയ ഭാരവാഹികൾ നേതൃത്വം നൽകും.
വിവരങ്ങൾക്ക്: 214-929-4310, 214-334-6962