ശാരോൻ ഫെലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് സഭകളുടെ ജനറൽ കൺവൻഷൻ ഡിസംബർ 2 ബുധൻ മുതൽ 6 ഞായർ വരെ തീയതികളിൽ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ വച്ച് നടക്കും. അനുഗ്രഹീത കർത്തൃദാസന്മാർ വചനം സംസാരിക്കും. കൺവൻഷൻ ക്വയർ സംഗീത ആരാധന ശുശ്രൂഷ നയിക്കും. വിവിധ സെഷനുകളായി ബൈബിൾ സ്റ്റഡി, ധ്യാന യോഗങ്ങൾ, മിഷൻ സമ്മേളനം, പാസ്റ്റേഴ്സ് കോൺഫറൻസ്, വനിതാ സമ്മേളനം, സ്നാനശുശ്രൂഷ, സിഇഎം-സണ്ടേസ്കൂൾ സംയുക്ത സമ്മേളനം, ഇവാഞ്ചലിസം ബോർഡ് സമ്മേളനം, റൈറ്റേഴ്സ് ഫോറം സമ്മേളനം, കാത്തിരിപ്പ് യോഗം, സംയുക്ത സഭായോഗം, കർത്തൃമേശ എന്നിവ നടക്കും.
കൺവൻഷൻ്റെ ഒരുക്കങ്ങളുടെ ഭാഗമായി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു. പ്രയർ: പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ ഷാജി പാപ്പച്ചൻ; പബ്ലിസിറ്റി: പാസ്റ്റർ റെജി പി സാമൂവേൽ, പാസ്റ്റർ രാജീവ് ജി, പാസ്റ്റർ ജെ.പി. വെണ്ണിക്കുളം; ഫിനാൻസ്: പാസ്റ്റർ ജോർജ് വർഗീസ്, ബ്രദർ ജേക്കബ് വർഗീസ്, പാസ്റ്റർ ജേക്കബ് ജോർജ്; അറേഞ്ച്മെൻറ്സ് : പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ ജോസ് ജോർജ്; ഫുഡ്: പാസ്റ്റർ സാം ഫിലിപ്പ്, ബ്രദർ എബ്രഹാം വർഗീസ്; മ്യൂസിക്: പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ സാബു ഫിലിപ്പ്; ലൈറ്റ് & സൗണ്ട് : പാസ്റ്റർ ജോജു തോമസ്, പാസ്റ്റർ ബ്രിജി വർഗീസ്; അക്കോമോഡേഷൻ: പാസ്റ്റർ പി.എ. അനിയൻ, പാസ്റ്റർ ജോസ് ജോർജ് കല്ലട; വിജിലൻസ് & മെഡിക്കൽ: പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ റ്റി.വി. ജോൺസൻ; വോളൻ്റീർസ് : പാസ്റ്റർ എം.ജി. മോനച്ചൻ, പാസ്റ്റർ അനീഷ് ജോർജ്, പാസ്റ്റർ ജോസ് പൊടിക്കുഞ്ഞ്; തിരുമേശ: പാസ്റ്റർ എബ്രഹാം കുര്യാക്കോസ്, പാസ്റ്റർ റ്റി.എം. ഫിലിപ്പ്.