16 മണിക്കൂർ ഉപവാസ പ്രാർത്ഥന “ടൈം ഓഫ് കൈറോസ്” ഓഗസ്റ്റ് 27ന്.
ബുറൈദ: എസ്.എഫ്.ഐ.സി മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ ” ടൈം ഓഫ് കൈറോസ് ” 16 മണിക്കൂർ ചെയിൻ ഫാസ്റ്റിങ് പ്രാർത്ഥന ഓഗസ്റ്റ് 27ന് നടത്തപ്പെടുന്നു. എസ്.എഫ്.ഐ.സി സഭ അധ്യക്ഷൻ പാസ്റ്റർ എബിൻ എബ്രഹാം, കൈറോസ് ഉപവാസ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നു.
ഓഗസ്റ്റ് 27ന് രാത്രി 9 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥന യോഗം, ഓഗസ്റ്റ് 28ന് പകൽ വിശുദ്ധ ആരാധനയ്ക്ക് ശേഷം 1 മണിക്ക് അവസാനിക്കും.
മലയാളി വിശ്വാസ സമൂഹത്തിന് പുറമെ, 8 രാജ്യങ്ങളിൽ നിന്നായി 10-12 വിവിധ മാതൃഭാഷകളിൽ അടങ്ങിയിരിക്കുന്ന ദൈവജനം ആത്മാവിലും സത്യത്തിലും ഈ അനുഗ്രഹീത കൂട്ടായ്മയിൽ ആരാധിച്ചു വരുന്നു.
