അടിയന്തര പ്രാർത്ഥനയ്ക്ക്
പ്രശസ്ത സുവിശേഷ പ്രസംഗകനും വേദ അധ്യാപകനുമായ ഡോ ഷാജു.സി.ജോസഫിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുന്ന കർത്തൃദാസന്റെ ഹൃദയത്തിലും വയറ്റിലും അമിതമായി ഫ്ലൂയിഡ് (ദ്രാവകം) കെട്ടിക്കിടക്കുന്നതിനാൽ ഡയാലിസിസ് ആരംഭിച്ചിരിക്കുകയാണ്. ഇനിയും മൂന്ന് ഡയാലിസിസ് കൂടി ചെയ്യണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
എല്ലാ ദൈവമക്കളുടെയും ആത്മാർത്ഥമായ പ്രാർത്ഥന ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.