സെപ്റ്റംബർ (Septemper) 26
വി. കോസ്മാസ്, വി. ഡാമിയൻ എന്നിവരുടെ ഓർമ്മ
വിശുദ്ധ കോസ്മാസ് (St. Cosmas), വിശുദ്ധ ഡാമിയൻ (St. Damian) എന്നീ ഇരട്ട സഹോദരന്മാർ മൂന്നാം നൂറ്റാണ്ടിൽ അറേബ്യയിലാണ് ജനിച്ചത്, വൈദ്യശാസ്ത്ര പഠനം പൂർത്തീകരിച്ച ഇവർ പിന്നീട് ആധുനിക തുർക്കിയുടെ തെക്കൻ തീരത്തുള്ള തുറമുഖ നഗരമായ ഈജിയിൽ അവരുടെ ചികിത്സാ ശുശ്രൂഷകൾ ആരംഭിച്ചു. അവരുടെ ക്രിസ്തീയ വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സഹോദരന്മാർ അവരുടെ സേവനങ്ങൾക്ക് പണം വാങ്ങാൻ വിസമ്മതിച്ചു, അവരുടെ ദാനധർമ്മത്തിനും ഉദാരതയ്ക്കും വേണ്ടി അവർക്ക് അനാർഗിറോയ് (വെള്ളിയില്ലാത്തവർ) എന്ന പേര് ലഭിച്ചു.
അക്കാലത്ത് ഇവർ ക്രിസ്തുവിൻ്റെ വൈദ്യന്മാർ എന്നും എന്നറിയപ്പെട്ടു. ഇവരുടെ സ്നേഹ പരിചരണങ്ങൾ അനേകരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തു. ഡയോക്ലീഷൻ ചക്രവർത്തിയുടെ ക്രൂരമായ ക്രിസ്തീയ വിരുദ്ധ പീഡനങ്ങളുടെ കാലത്ത് വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇവർ രക്തസാക്ഷികളായി കൊല്ലപ്പെട്ടു. റോമൻ സഭ ഇവരെ ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, ഇരട്ടകൾ, അന്ധർ എന്നിവരുടെ മധ്യസ്ഥരായി കരുതുന്നു.
മതേതരം
1. ലോക പരിസ്ഥിതി ആരോഗ്യ ദിനം:
പരിസ്ഥിതി സംരക്ഷണവും മനുഷ്യന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവബോധം വളർത്താൻ ഈ ദിനം ആചരിക്കുന്നു.
2. അന്താരാഷ്ട്ര ആണവായുധ നിർമാർജന ദിനം:
ആണവായുധങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ആഗോളതലത്തിൽ ഓർമ്മിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിക്കുന്നു.