പിവൈപിഎ പത്തനംതിട്ട മേഖലക്ക് പുതിയ നേതൃത്വം
പത്തനംതിട്ട: പി.വൈ.പി.എ. (P.Y.P.A.) പത്തനംതിട്ട മേഖല 2026-2029 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസി പ്ലാത്താനത്ത് (പ്രസിഡന്റ്), ജേസൺ എം., ടോബിൻ എബ്രഹാം വർഗീസ് (വൈസ് പ്രസിഡന്റുമാർ), ഇവാ. അജോ അച്ചൻകുഞ്ഞ് (സെക്രട്ടറി), പാസ്റ്റർ ജിസ്മോൻ ജോസഫ്, ആബേൽ കിഴക്കേടത്ത് (ജോയിന്റ് സെക്രട്ടറിമാർ), സാം കെ. വിൽസൺ (ട്രഷറർ), ജോസസ് ജി. സാം (പബ്ലിസിറ്റി കൺവീനർ), സിമി സജി (ടാലന്റ് കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഐ.പി.സി. തിരുവല്ല സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ചാക്കോ ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.പി.സി. മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.സി. ജോൺ അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റർ അജു അലക്സ്, ജോജി ഐപ്പ് മാത്യൂസ് എന്നിവർ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി പ്രവർത്തിച്ചു. പി.വൈ.പി.എ. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റ് സന്ദീപ് വിളമ്പുകണ്ടം എന്നിവർ സന്നിഹിതരായിരുന്നു. പാസ്റ്റർ ജിബിൻ പൂവക്കല, ജോൺസൺ പന്തളം (ഐ.പി.സി. കേരള സ്റ്റേറ്റ് കൗൺസിൽ അംഗം) എന്നിവർ ആശംസകൾ നേർന്നു.