കാൻബെറ പെന്തക്കോസ്തൽ ചർച്ച് ഒരുക്കുന്ന വി.ബി.എസ്. ഒക്ടോ.9,10 തീയതികളിൽ
കാൻബെറ: ഓസ്ട്രേലിയയിലെ കാൻബെറ പെന്തക്കോസ്തൽ ചർച്ച്, ‘ട്രാൻസ്ഫോർമേഴ്സ് ഓസ്ട്രേലിയ’ ടീമുമായി ചേർന്ന് ഒരുക്കുന്ന വി. ബി. എസ്. ഒക്ടോബർ 9 വെള്ളി, 10 ശനി ദിവസങ്ങളിൽ ഫിഷ്വിക്ക് ചർച്ചിൽ (41, Whyalla St.,Fyshwik, ACT. 2609) വെച്ച് നടത്തപ്പെടും. ‘ഫെയ്സിംഗ് ജയന്റസ്’ എന്നതാണ് മുഖ്യ തീം. രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന വി.ബി.എസിൽ കുട്ടികൾക്ക് പ്രിയപ്പെട്ട സംഗീത പരിശീലനം, ആക്ഷൻ സോങ്സ്, പ്രചോദനാത്മകമായ കഥകൾ, ആരാധന, ആർട്സ്& ക്രാഫ്റ്റ്സ്, കുട്ടികൾക്കുള്ള വിനോദങ്ങൾ, വർണ്ണാഭമായ വിവിധ പരിപാടികൾ തുടങ്ങിയവ നടക്കുമെന്ന് പാസ്റ്റർ ഷിബു വർഗീസ് അറിയിച്ചു.
വിവരങ്ങൾക്ക്: 0434 706 510