‘കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) 2026 ജനറൽ കൺവെൻഷൻ സെപ്റ്റം. 30 മുതൽ
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 ബുധൻ, ഒക്റ്റോബർ 1 വ്യാഴം, 2 വെള്ളി ദിവസങ്ങളിൽ കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ.ഇ.സി.കെ) ചർച്ച് & പാരീഷ് ഹാളിൽ വച്ച് ദിവസവും വൈകുന്നേരം 7 മണി മുതൽ നടക്കും.
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ സുവിശേഷ /കൺവെൻഷൻ പ്രഭാഷകനും ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും റാന്നി ടൗൺ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്ര) കൺവെൻഷനിൽ പ്രസംഗിക്കും.
അനുഗ്രഹീത പ്രയ്സ് & വർഷിപ്പ് ലീഡർ ഡോ. ബ്ലെസ്സൺ മേമനയുടെ നേതൃത്വത്തിൽ കെ.റ്റി.എം.സി.സി. ക്വയർ ഗാനങ്ങൾ ആലപിക്കും.