ഐസിപിഎഫ് 46-ാമത് വാർഷിക ക്യാമ്പ് ഒക്ടോബർ 17 – 20 തീയതികളിൽ മുട്ടുമൺ മൗണ്ട് ഒലിവ് ക്യാമ്പ് സെന്ററിൽ
കുമ്പനാട്: ICPF-ൻ്റെ 46-ാമത് വാർഷിക ക്യാമ്പ് ഒക്ടോബർ 17 ശനിയാഴ്ച മുതൽ 20 ചൊവ്വാഴ്ച വരെ കുമ്പനാട് മുട്ടുമണ്ണിലെ മൗണ്ട് ഒലിവ് ക്യാമ്പ് സെന്ററിൽ വെച്ച് നടക്കും. “ഒരു ജീവിതം, ഒരു കർത്താവ്, ഒരു പൈതൃകം” (One Life, Lord, Legacy) എന്നതാണ് ക്യാമ്പിന്റെ പ്രമേയം. രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി താമസസൗകര്യവും ഭക്ഷണവും ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ക്യാമ്പ് ഫീസ് ഒരാൾക്ക് രൂ.750/- ആയിരിക്കും.
പ്രൊഫ. മാത്യു പി. തോമസ്, ഡോ. ഡി. ജോഷ്വ, ഡോ. ജെയിംസ് ജോർജ്, ഇവാ. ജോഷിൻ ജോൺ, ഡോ. റോയ് കുരുവിള, ഡോ. നിസ്സി സക്കറിയ, ഡോ. സിനി ജോയ്സ് മാത്യു, ഇവാ. ബോബു ഡാനിയേൽ എന്നിവർ ക്ലാസുകൾ നയിക്കും. കുഞ്ഞുമോൻ മാത്യൂസിന്റെ നേതൃത്വത്തിൽ ആഞ്ചലോസ് ഗാനങ്ങൾ ആലപിക്കും. കെ.ഐ. മാത്യു ക്യാമ്പ് കൺവീനറും അജി മാർക്കോസ് ക്യാമ്പ് കോർഡിനേറ്ററുമാണ്.
ഈ അനുഗ്രഹീത സമ്മേളനത്തിൻ്റെ ഭാഗമായി ആരാധന, മാധ്യമ/ചിന്താധിഷ്ഠിത പരിപാടികൾ, ചോദ്യോത്തര വേളകൾ, വ്യക്തിഗത കൗൺസിലിംഗ്, ഗ്രൂപ്പ് ചർച്ചകൾ, കാത്തിരിപ്പ് യോഗം തുടങ്ങി വിവിധങ്ങളായ പരിപാടികളും ആത്മീക/മാനസിക ഉന്മേഷം നൽകുന്ന ആക്റ്റിവിറ്റികളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
082816 71207, 099957 90887.