ഐപിസി സെൻട്രൽ റീജിയൻ വാർഷിക കൺവെൻഷൻ ഒക്ടോ. 9, 10 തീയതികളിൽ
ചിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ ചിക്കാഗോ ഐപിസി ഹെബ്രോൻ ഗോസ്പൽ സെൻ്ററിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന പ്രഥമ സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ് റവ ഡോ പി സി മാമൻ കൺവൻഷൻ ഉദ്ഘാടനം ചെയും. പാസ്റ്റർ ടോമി ജോസഫ്, ഡോ ടൈറ്റസ് ഈപ്പൻ,ഡോ വിൽസൺ എബ്രഹാം എന്നിവർ പ്രസംഗിക്കും.
കൺവൻഷനോടനുബന്ധിച്ച് റീജിയന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് ഓർഡിനേഷൻ ശുശ്രൂഷ നടക്കും. ഐപിസി ചിക്കാഗോ മിഷൻ സഭാംഗമായ ഇവാ കെ.എം. രാജു, ഐപിസി ഹെബ്രോൻ സഭാംഗമായ ഇവാ. റോയി ഇട്ടിച്ചെറിയ എന്നിവർക്ക് പാസ്റ്റർമാരായി ഓർഡിനേഷൻ നൽകും. ഐപിസി ഹെബ്രോൻ സഭാംഗങ്ങളായ ഡോ. മാത്യു മാത്യു, ബ്ര. ഫ്രാങ്ക്ളിൻ വിൽഫ്രഡ് എന്നിവരെ ഇവാൻജലിസ്റ്റുമാരായി വേർതിരിക്കും. ഓർഡിനേഷൻ ശുശ്രൂഷയ്ക്ക് റീജിയൻ പ്രസിഡന്റ് റവ.ഡോ. പി.സി. മാമന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ നേതൃത്വം നൽകും.
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ജനറൽബോഡി നടക്കും. സെൻട്രൽ റീജിയൻ പ്രസിഡന്റ് റവ.ഡോ. പി.സി. മാമ്മൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ ടി. കുര്യൻ, സെക്രട്ടറി പാസ്റ്റർ പി.വി. മാമ്മൻ, ട്രഷറർ ജോൺ മത്തായി, എന്നിവർ നേതൃത്വം നൽകും. അടുത്ത ടേമിലേക്കുള്ള ഭാരവാഹികളെ ജനറൽബോഡിയിൽ തെരഞ്ഞെടുക്കും.