ദോഹ എബനേസർ പെന്തക്കോസ്തൽ അസംബ്ലി വാർഷിക കൺവൻഷൻ നവം.4 മുതൽ
ദോഹ: എബനേസർ പെന്തെക്കോസ്തൽ അസംബ്ലി (EPA) (ദോഹ, ഖത്തർ) ഒരുക്കുന്ന വാർഷിക കൺവെൻഷൻ 2026 നവംബർ 4 ബുധൻ മുതൽ 6 വെള്ളി വരെ തീയതികളിൽ, ഐ.ഡി.സി.സി കോംപ്ലക്സിൽ (ബിൽഡിംഗ് നമ്പർ 2, ഹാൾ നമ്പർ 6) വെച്ചു നടത്തപ്പെടും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) ആണ് മുഖ്യ പ്രഭാഷകൻ. ഇ.പി.എ ഗായകസംഘം (EPA Choir) ആരാധനയ്ക്ക് നേതൃത്വം നൽകും.
4 ബുധൻ, 5 വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 7:00 മുതൽ രാത്രി 9:30 വരെയും 6 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ രാത്രി 9:30 വരെയും ആണ് സമയ ക്രമീകരണം. കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കെ. കോശി (+974 7772 5978).