ബഹ്റൈൻ ശാരോൻ ഫെലോഷിപ് ചർച്ച്: 40-ാം വാർഷിക ആഘോഷങ്ങൾക്ക് സമാപനം
മനാമ: ബഹ്റൈൻ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച്, നാല് പതിറ്റാണ്ടുകൾ പിന്നിടുന്നു. 1986 ഏപ്രിലിൽ ഏതാനും ചില ദൈവമക്കൾ ഒത്തു കൂടി പ്രാർത്ഥിച്ചു ആരംഭിച്ച ഈ അനുഗ്രഹീത കൂട്ടായ്മ, അതെ വർഷം, ഒക്ടോബർ 15 മുതൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് എന്ന പേരിൽ അറിയപ്പെട്ടു. ഈ ദൈവസഭ 40 വർഷം പൂർത്തികരിക്കുന്നതിന്റെ ഭാഗമായി, ഒരു വർഷം നീണ്ടു നിന്ന പരിപാടികൾ 2025 ഒക്ടോബർ 16ന്, ശാരോൻ ദൈവസഭ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോൺസൺ കെ. ശാമുവേൽ പ്രാർത്ഥിച്ചു സമർപ്പിച്ചപ്പോൾ, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാടിനാൽ മുഖ്യ പ്രഭാഷണം നടത്തപെട്ടു.
സഭയുടെ സി.ഇ.എം., സണ്ടേസ്കൂൾ, വനിതാ സമാജം എന്നിവയുടെ നേതൃത്വത്തിൽ ലവ് ഫീസ്റ്റ്, പിക്നിക്, സഭാംഗങ്ങൾ ഒരുമിച്ചുള്ള ‘വൺ ഇയർ’ മുഴുബൈബിൾ വായനാ പദ്ധതി, ബൈബിൾ പകർത്തിയെഴുത്ത് പദ്ധതി, പുതിയ നിയമ വാക്യമത്സരം, ആശുപത്രി-ക്യാമ്പ് സന്ദർശനം ഇവ നടത്തപ്പെട്ടു.
സഭയുടെ സ്ഥാപക ദിനമായ ഒക്ടോബർ 15ന് വൈകുന്നേരം 7.00 മണി മുതൽ സെഗയ ശാരോൻ ഹാളിൽ 40-ാം വാർഷിക സ്തോത്രശുശ്രൂഷ നടക്കും. സഭയുടെ മുൻ ശുശ്രൂഷകൻ പാസ്റ്റർ പി.സി. ചാണ്ടി, വചന പ്രഭാഷണം നടത്തും. സഭാ സീനിയർ പാസ്റ്റർ പി. സി. വർഗീസ്, മുൻകാല ശുശ്രൂഷകർ, വിവിധ സഭാ-സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിക്കും. തുടർന്ന് ഒക്ടോബർ 16ന് ക്യാമ്പിലെ സഹോദരങ്ങൾക്കായി പ്രത്യേക ആത്മീയ ബോധവത്കരണ സന്ദേശ പരിപാടിയും ക്രമീകരിച്ചിട്ടുണ്ട്.
വാർഷിക പ്രോഗ്രാമുകളുടെ ഭാഗമായി നവംബർ 13 വെള്ളിയാഴ്ച വൈകിട്ട് 4.30ന് ‘യെരീഹോ പ്രയർ ഡ്രൈവ്’ എന്ന പേരിൽ വിവിധ മേഖലകളിലൂടെ പ്രാർത്ഥനായാത്ര നടത്തും. നവംബർ 27 വെള്ളിയാഴ്ച ഫദക് ഗാർഡനിൽ മുഴുദിന കൂട്ടായ്മയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. അന്നേദിവസം സഭാംഗങ്ങൾക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാവുന്ന തരത്തിലാണ് വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ മാസത്തിൽ നടത്തപ്പെടുന്ന രക്തദാന ക്യാമ്പോടുകൂടി ഒരു വർഷമായി നടന്നുവരുന്ന 40-ാം വാർഷിക ശുശ്രൂഷകൾക്ക് സമാപ്തിയാകും.