‘ബ്ലെസ് മുംബൈ 2026’ ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും നവം. 9, 10 തീയതികളിൽ
മുംബൈ: വോയ്സ് ഓഫ് ഹോപ്പ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ (VOHSWA) ആഭിമുഖ്യത്തിലുള്ള ‘ബ്ലെസ് മുംബൈ 2026’ ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും നവംബർ 9 (തിങ്കൾ), 10 (ചൊവ്വ) ദിവസങ്ങളിൽ നടക്കും. റീജിയണൽ ഓവർസിയർ പാസ്റ്റർ ഇ.പി. സാംകുട്ടി ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ സന്ദേശം നൽകും. ‘VOX DEI’ ടീം ആരാധനയ്ക്ക് നേതൃത്വം നൽകും.
രാവിലെ 10 മുതൽ കമോത്തെ കാലംബോലി എ.ജി. കമ്മ്യൂണിറ്റി സെന്ററിലും (Kalamboli AG community centre, 2nd floor, Desi Farms, Plot No.269, Opp. Coltene Whaledent Pvt.Ltd, Jawahar Industrial Estate, Kamothe), വൈകുന്നേരം 6 മുതൽ നെരൂൾ തേർണ ഓഡിറ്റോറിയത്തിലുമാണ് (Terna Auditorium, Terna Knowledge City, Opp.Nerul Railway Station, Nerul West) യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഡയറക്ടർ ബ്രദർ ബിനു ജോർജ്ജും കോ-ഓർഡിനേറ്റർ പാസ്റ്റർ മോൻസിയും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
086898 94333; 090293 63131; 098958 52681.