PYPA ഹൈദരാബാദ്–സെക്കന്തരാബാദ് ഡിസ്ട്രിക്ട് 24-ാമത് യൂത്ത് ക്യാമ്പ് ഒക്ടോ.15 മുതൽ
ഹൈദരാബാദ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (IPC) ഹൈദരാബാദ്–സെക്കന്തരാബാദ് ഡിസ്ട്രിക്ട്, പെന്തക്കോസ്ത് യങ് പീപ്പിൾസ് അസോസിയേഷൻ (PYPA) സംഘടിപ്പിക്കുന്ന 24-ാമത് യൂത്ത് ക്യാമ്പ് 2026 ഒക്ടോബർ 15 മുതൽ 17 വരെ കീസരയിലെ BBPT ഡേവിസ് ക്യാമ്പ് സെന്ററിൽ (Near ORR Exit 08, Via Nayati grand luxury Rooms, KSBR Heights, Beside IMA) വെച്ചു നടക്കും. ഐപിസി ഹൈദരാബാദ്–സെക്കന്തരാബാദ് ഡിസ്ട്രിക്ട് കൗൺസിൽ പ്രസിഡന്റും PYPA രക്ഷാധികാരിയുമായ പാസ്റ്റർ സി.എം. മാമ്മൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
“Be Real, Not Reel” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രമേയം. എക്സൽ മിനിസ്ട്രീസിന്റെ സ്ഥാപകൻ പാസ്റ്റർ ബിനു ജോസഫ് (വടശ്ശേരിക്കര), എക്സൽ മിഷൻ അസോസിയേറ്റ് ഡയറക്ടർ ബ്ലെസ്സൻ തോമസ് (കുമ്പനാട്) എന്നിവർ ക്ലാസ്സുകൾ നയിക്കും. ത്രിദിന ആത്മീയ സംഗമത്തിൽ പങ്കെടുക്കാൻ യുവജനങ്ങളെയും വിശ്വാസികളെയും സംഘാടകർ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
075608 25928 (പ്രസിഡന്റ്: പാസ്റ്റർ ജോൺസൺ പി. ജെ);
074162 70274 (സെക്രട്ടറി: ബ്രദർ ജിബിൻ സാം);
099016 14103 (ട്രഷറർ: ബ്രദർ സിബി മാത്യു)