ഐ.പി.സി. ക്വീൻസ്ലാൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ഒക്ടോ.17ന്
ക്വീൻസ്ലാൻഡ്: ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് റീജിയന്റെ കീഴിൽ രൂപീകരിച്ച ക്വീൻസ്ലാൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് 6.30ന് നടക്കും. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലുള്ള ആൽബനി ക്രീക്ക് യൂണൈറ്റിങ് ചർച്ചിൽ (Albany Creek Uniting Church, 652 Albany Creek Road, Albany Creek, QLD 4035) വെച്ചാണ് ഉദ്ഘാടന സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡിന്റെ ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് ഉദ്ഘാടന കർമ്മം നിർവഹിക്കും. ഐ.പി.സി. ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഏലിയാസ് ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ സജിമോൻ സഖറിയ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. പാസ്റ്റർ എബി എബ്രഹാം ദൈവവചനം ശുശ്രൂഷിക്കും. ഐ.പി.സി. ക്വീൻസ്ലാൻഡ് ചാപ്റ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും
വിവരങ്ങൾക്ക്: 0410 194 394