കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകൻ
ടൊറോന്റോ: കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകനും ടൊറോന്റോ സീയോൻ ഗോസ്പൽ അസംബ്ലി, കേരളാ ക്രിസ്ത്യൻ അസംബ്ലി സഭകളുടെ മുൻ സീനിയർ ശുശ്രൂഷകനുമായിരുന്ന റവ.ഡോ. ജോർജ്ജ് തോമസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര ആനയം പ്ലാവിളയിൽ കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 10-ന് കാനഡയിൽ നടക്കും.
വൈദിക വിദ്യാഭ്യാസത്തിന് ശേഷം ഐ.പി.സി. തേപ്പുപാറ, കുളക്കട, പട്ടാഴി, പിടവൂർ തുടങ്ങി കേരളത്തിലെ വിവിധ സഭകളിൽ ശുശ്രൂഷ നിർവ്വഹിച്ചിരുന്നു. തുടർന്ന് 1965-ൽ ഉപരിപഠനാർത്ഥം കാനഡയിലെത്തിയ അദ്ദേഹം, അവിടെ പ്രഥമ മലയാളി പെന്തെക്കോസ്തു സഭയ്ക്ക് തുടക്കം കുറിക്കുകയും ദീർഘകാലം ആത്മീയ ശുശ്രൂഷകളിൽ സജീവമായി നേതൃത്വം നൽകുകയും ചെയ്തു.
മേപ്രാൽ കൈതക്കാട് കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ.
മക്കൾ: സാന്റി, ഷേരൺ, റെയ്ച്ചൽ, ജഫ്രി.
മരുമക്കൾ: സൈമൺ യോസഫ്, പാസ്റ്റർ മനു ചെറിയാൻ, ജോസ് ജോർജ്ജ്, റെനി തോമസ്.