റിയാദ് വിമാനത്താവളം വീണ്ടും ആക്രമിച്ച് ഹൂതികൾ; 12 പേര് കൊല്ലപ്പെട്ടു; 309 പേര്ക്ക് പരുക്ക്
ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റിയാദ്, അബ്ഹ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു. ആകെ 345 പേർക്കാണ് വിവിധ ആക്രമണങ്ങളിലായി പരുക്കേറ്റത്
വാർത്ത: ശാലോം വോയിസ് റിപ്പോട്ടർ, റിയാദ്
റിയാദ് : സൗദി അറേബ്യ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ അല്പം മുൻപുണ്ടായ ഹുതി ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു, ഒപ്പം 309 പേർക്ക് പരുക്കേറ്റതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി ആക്രമണമുണ്ടാകുന്നത്.
റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ നടന്ന അതിരൂക്ഷമായ വ്യോമാക്രമണത്തിലാണ് വൻ നാശനഷ്ടവും ആളപായവുമുണ്ടായത്. കൊല്ലപ്പെട്ട 12 പേരിൽ നാലുപേർ സൗദി പൗരന്മാരും മറ്റുള്ളവർ വിദേശികളുമാണ്. രണ്ട് ബംഗ്ലാദേശ് സ്വദേശികൾക്ക് പുറമെ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരുമാണ് മരിച്ചത് എന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റ 309 പേരെയും റിയാദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റിയാദ്, അബ്ഹ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു. ആകെ 345 പേർക്കാണ് വിവിധ ആക്രമണങ്ങളിലായി പരുക്കേറ്റത്.
അതെ സമയം, ദമ്മാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് സമീപവും മിസൈൽ പതിച്ചു. റിയാദ് വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും റൺവേകളിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനങ്ങൾക്ക് നേരെയും വ്യാപകമായ രീതിയിലാണ് ഹുതികളുടെ ഡ്രോൺ -മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്. റിയാദിന് പുറമെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് സമീപവും ഇന്നലെ മിസൈൽ പതിച്ചതായി സൗദി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി അറിയിച്ചു. സൗദിയിലെ പ്രധാന വിമാനത്താവളങ്ങളെല്ലാം ലക്ഷ്യമിട്ട് ഹുതികൾ നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ വ്യോമഗതാഗതത്തെയും സുരക്ഷാ അന്തരീക്ഷത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.