പഞ്ചാബിൽ പാസ്റ്റർ കൊലചെയ്യപ്പെട്ടു
ബറ്റാല (പഞ്ചാബ്): ഇന്ന് പഞ്ചാബിലെ ബറ്റാലയിലുള്ള ഗാന്ധി ക്യാമ്പ് പ്രദേശത്ത് പാസ്റ്റർ ബൽവിന്ദർ പാൽ എന്ന ലാഡി കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. വിവരങ്ങൾ അനുസരിച്ച് ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നതും പാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്നതും.
ഇന്ന് രാവിലെ ചില ആളുകൾ ബൽവിന്ദർ പാലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതായാണ് റിപ്പോർട്ടുകൾ. ഈ സമയത്ത് അവർ പാസ്റ്ററെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ കുടുംബാംഗങ്ങൾ ബൽവിന്ദർ പാലിനെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ പരിശോധന നടത്തിയ ഡോക്ടർമാർ അദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിച്ചു.