12 മണിക്കൂർ സംയുക്ത പ്രാർത്ഥനാ സംഗമം കട്ടപ്പനയിൽ ഒക്ടോ. 27-ന്
കട്ടപ്പന: കേരളത്തിലെ വിവിധ പ്രാർത്ഥനാ മൂവ്മെന്റുകളുടെ സംയുക്താഭിമുഖ്യത്തിൽ 2026 ഒക്ടോബർ 27 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ‘ഒരുമനപ്പെട്ട് 12 മണിക്കൂർ’ പ്രാർത്ഥനാ സംഗമം കട്ടപ്പന ഐശ്വര്യ തിയേറ്ററിന് എതിർവശമുള്ള ഏദൻ കൾച്ചറൽ സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്നു. “ഇന്ത്യയിൽ അതിമഹത്തായ ദൈവിക പ്രവർത്തികൾ വെളിപ്പെടുവാൻ പോകുന്നു” എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രാർത്ഥനാ കൂടിച്ചേരൽ നടത്തപ്പെടുന്നത്. ദേശത്തിൻ്റെ സമാധാനം, വിടുതൽ, സഭകളുടെ ഐക്യത, വളർച്ച, ഉണർവ്വ്, ശുശ്രൂഷകന്മാരുടെ വിഷയങ്ങൾ, വിവിധ ദൈവപ്രവൃത്തികൾ നടക്കുക എന്നിങ്ങനെ വിവിധ വിഷയങ്ങൾക്കായും മീറ്റങ്ങിൽ സംബന്ധിക്കുന്നവരുടെ പ്രത്യേക വിഷയങ്ങൾക്കായും പ്രാർത്ഥിക്കും.
ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകാൻ എത്തുന്ന പ്രമുഖ പാസ്റ്റർമാരും ആത്മീയ നേതാക്കളും ആയ പാസ്റ്റർ പി.ജി. മാത്യൂസ്, പാസ്റ്റർ ജേക്കബ് ടി ആന്റണി, പാസ്റ്റർ ജോർജ്ജ് വർഗീസ്, പാസ്റ്റർ ബെന്നി ജോസഫ്, പാസ്റ്റർ ജോബി വർഗീസ്, പാസ്റ്റർ ഷാജി ഇടുക്കി, പാസ്റ്റർ ഷാജി കുര്യൻ, പാസ്റ്റർ ടി.സി ഫിലിപ്പ്, അഡ്വ. ജോൺ മത്തായി എന്നിവർ പ്രാർത്ഥനാ സെഷനുകളിൽ ശുശ്രൂഷിക്കും. ജനറൽ കോ-ഓർഡിനേറ്റർമാരായി പാസ്റ്റർ യു.എ സണ്ണി, പാസ്റ്റർ സേവ്യർ തോമസ്, പാസ്റ്റർ ഷിബു ഫിലിപ്പ് എന്നിവർ പ്രവർത്തിക്കുന്നു. കൺവീനർമാരായി പാസ്റ്റർമാരായ ജോസ് മാമ്മൻ, സന്തോഷ് എടക്കര, സണ്ണി കുര്യൻ, ബിജു ഏലപ്പാറ എന്നിവരും ചുമതല വഹിക്കുന്നു. ഈ വലിയൊരു ആത്മീയ കൂടിച്ചേരലിൽ എല്ലാവരും പങ്കെടുക്കണമെന്നും, നമ്മുടെ നാടിനും രാജ്യത്തിനുമായി ഒരുമിച്ച് പ്രാർത്ഥിക്കണമെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ യു.എ സണ്ണി (9447823518); പാസ്റ്റർ സേവ്യർ തോമസ് (9847252278); പാസ്റ്റർ ഷിബു ഫിലിപ്പ് (98466 98535).