സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന് (SIAG) പുതിയ നേതൃത്വം
ചെന്നൈ: സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ് (SIAG) പുതിയ എക്സിക്യൂട്ടീവ് നേതൃത്വം നിലവിൽ വന്നു. റവ. ജെ. സ്റ്റീവ് ജയരാജ് ജനറൽ സൂപ്രണ്ടായും, റവ. ഡോ. രവി മണി അസിസ്റ്റന്റ് ജനറൽ സൂപ്രണ്ടായും, റവ.ഡോ. കെ.ജെ. മാത്യു ജനറൽ സെക്രട്ടറിയായും, റവ.എം. തിമോത്തി റാവു ജനറൽ ട്രഷററായും ചുമതലയേറ്റു. റവ.ഡോ. വിവേക് ദിൻഡോർക്കറെ ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു. റവ.ഡോ. ഡി. ജസ്റ്റിൻ ജോൺ അസംബ്ലീസ് ഓഫ് ഗോഡ് ഇൻ ഇന്ത്യയിലേക്കുള്ള SIAG പ്രതിനിധിയായി നിയോഗിതനായി.
ചെന്നെയിൽ നടക്കുന്ന 40-ാം കോൺഫ്രൻസിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 8 ഡിസ്ടിക്ട് കൗൺസിൽ നിന്നുള്ള 1960 ലധികം അംഗങ്ങളാണ് കോൺഫ്രൻസിൽ പങ്കെടുക്കുന്നത്.

ജനറൽ സൂപ്രണ്ടായി നിയമിതനായ റവ. ജെ. സ്റ്റീവ് ജയരാജ് നിലവിൽ തമിഴ് ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ടും ദീർഘകാല സഭാ നേതൃത്വ പരിചയമുള്ള ശുശ്രൂഷകനാണ്. അന്തരിച്ച റവ.ഡോ. വൈ. ജയരാജിൻ്റെ മകനായ അദ്ദേഹം തമിഴ്നാട്ടിലെ വിവിധ ശുശ്രൂഷകരുടെയും എ.ജി. സഭകളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
അസിസ്റ്റന്റ് ജനറൽ സൂപ്രണ്ടായ റവ.ഡോ. രവി മണി ബാംഗ്ലൂരിലെ വിക്ടറി ഇൻ്റർനാഷണൽ എ.ജി. വർഷിപ്പ് സെന്റർ സ്ഥാപക ശുശ്രൂഷകനാണ്. കന്നഡ ഭാഷാ സമൂഹങ്ങൾക്കിടയിലെ സുവിശേഷ പ്രവർത്തനത്തിലൂടെയാണ് ശുശ്രൂഷാ രംഗത്ത് സജീവമായത്. പിന്നീട് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ശുശ്രൂഷ വ്യാപിപ്പിച്ച അദ്ദേഹം വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
ജനറൽ സെക്രട്ടറി റവ.ഡോ. കെ.ജെ. മാത്യു, പ്രഭാഷകൻ, വാഗ്മി, വേദാധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും സഭാ നേതൃത്വത്തിലും ബൈബിൾ വിദ്യാഭ്യാസ രംഗത്തും ദീർഘകാല പരിചയമുള്ള വ്യക്തിയാണ്. ബെഥേൽ ബൈബിൾ കോളേജിൽ എച്ച്.എം.സി. ഡയറക്ടർ, രജിസ്ട്രാർ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017 മുതൽ SIAG ജനറൽ സെക്രട്ടറിയായി സേവനം ചെയ്തുതുവരുന്ന അദ്ദേഹം ഏ.ജി. മലയാളം ഡിസ്ട്രികിന് ഒരു മുതൽകൂട്ടാണ്.
ജനറൽ ട്രഷറാർ റവ. എം. തിമോത്തി റാവു, ആന്ധ്രാപ്രദേശിലെ ഷെക്കിനാ എ.ജി. ചർച്ചിന്റെ് സീനിയർ പാസ്റ്ററാണ്. തെലുങ്ക് ഭാഷാ മേഖലകളിലെ സഭാ പ്രവർത്തനങ്ങളിൽ സജീവമായ ശുശ്രൂഷകനായ അദ്ദേഹം SIAGയുടെ തെലുങ്ക് ജില്ലകളുടെ സൂപ്രണ്ടായി നേതൃത്വം വഹിക്കുന്നു.
ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റവ. ഡോ. വിവേക് ദിൻഡോർക്കർ, അസംബ്ലീസ് ഓഫ് ഗോഡ് മഹാരാഷ്ട്ര ഡിസ്ട്രിക്ട് കൗൺസിലിന്റെ ശുശ്രൂഷയിൽ സജീവമായ നേതാവാണ്. ഡിസ്ട്രിക്ടിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം സഭാ ഭരണത്തിനും ശുശ്രൂഷാ പരിശീലനത്തിനും പ്രാധാന്യം നൽകുന്നു. മുംബൈ ആസ്ഥാനമായ ദി റിവർ ഓഫ് ലൈഫ് അസംബ്ലിയുമായി ബ ന്ധപ്പെട്ട് ശുശ്രൂഷ നിർവഹിച്ചിട്ടുള്ള ഡോ. ദിൻഡോർക്കർ ബൈബിൾ വിദ്യാഭ്യാസ – പരിശീലന രംഗത്തും സജീവമാണ്.
SIAGയുടെ അസംബ്ലീസ് ഓഫ് ഗോഡ് ഇൻ ഇന്ത്യ (AGI) പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട റവ.ഡോ. ഡി. ജസ്റ്റിൻ ജോൺ, ബെംഗളൂരുവിലെ മത്തിക്കരെയിലുള്ള ട്രിനിറ്റി എ.ജി. ചർച്ചിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമാണ്. സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് സൗത്ത് ഇന്ത്യാ എ.ജി (സി.ഡി.എസ്.ഐ.എ.ജി) അസിസ്റ്റൻ്റ് സൂപ്രണ്ടന്റ്, ജനറൽ പ്രസ്ബിറ്റർ ഡിസ്ട്രിക്റ്റ് ട്രഷർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.