ഐ.പി.സി. പുനലൂർ ടൗൺ ക്രിസ്ത്യൻ അസംബ്ലിയുടെ സുവിശേഷയോഗം ഡിസം.27 – 29 തീയതികളിൽ
പുനലൂർ: ഐ.പി.സി പുനലൂർ ടൗൺ ക്രിസ്ത്യൻ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷ യോഗം 2026 ഡിസംബർ 27 ഞായർ മുതൽ 29 ചൊവ്വ വരെ തീയതികളിൽ, പുനലൂർ കോളേജ് ഓഫ് കൊമേഴ്സിന് സമീപമുള്ള സഭാഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ജോസ് കെ. ഏബ്രഹാം യോഗം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബി. മോനച്ചൻ കായംകുളം, പാസ്റ്റർ അജി ഐസക് അടൂർ, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ എന്നിവർ ദൈവവചന പ്രഘോഷണം നടത്തും. ‘ക്രിസ്ത്യൻ മെലഡീസ്’ നയിക്കുന്ന സംഗീത ശുശ്രൂഷയിൽ പാസ്റ്റർ സാബു ചാരുമ്മൂട്, പോൾസൺ കണ്ണൂർ, അക്സാ ജോസ്, സൂരജ് സുധീഷ്, രാജേഷ് ഇളമ്പൽ, അഭി ബിജു, ആൻ സാം തുടങ്ങിയവർ പങ്കാളികളാകും.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഏബ്രഹാം തോമസ് (8086614255);
ബ്രദർ കെ.എം. സാമുവൽ (9447502960).