വടക്കേ ഇന്ത്യൻ പെന്തെക്കോസ്തു ചരിത്രം പുസ്തക പ്രകാശനവും ഗുഡ്ന്യൂസ് കൺവെൻഷനും ഒക്ടോ.11-ന്
ന്യൂഡൽഹി: മലങ്കര പെന്തെക്കോസ്തിനോടൊപ്പം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉണർവിന്റെ തീജ്വാല പടർന്ന പെന്തെക്കോസ്ത് ചരിത്ര പ്രകാശനവും ഗുഡ്ന്യൂസ് കൺവെൻഷനും ഒക്ടോബർ 11 ഞായർ വൈകിട്ട് 5.30 മുതൽ ഡൽഹി ഗോൾ ദാഖാനയിലെ ഡൽഹി കാത്തലിക് ആർച്ച് ഡയോസിസ് കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടക്കും. ഡൽഹി എൻസിആർ ഗുഡ്ന്യൂസ് ചാപ്റ്ററും, ജി.ഡി.പി.എഫ്. പാസ്റ്റേഴ്സ് ഫെലോഷിപ്പും ചേർന്നാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
ഉത്തര ഭാരതത്തിൽ പെന്തെക്കോസ്ത് ഉണർവ് എത്തി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും, കൃത്യമായ ചരിത്രരേഖകളുടെ അഭാവം മുൻനിർത്തി, വിവിധ മുഖ്യധാരാ പെന്തെക്കോസ്ത് സഭകളുടെ ഐക്യമായുള്ള പരിശ്രമത്താൽ തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം. വടക്കേ ഇന്ത്യയിലെ സുവിശേഷവേലയിൽ വ്യാപൃതരായ ദൈവദാസന്മാരുടെ ജീവിതാനുഭവങ്ങൾ, അരനൂറ്റാണ്ട് പിന്നിട്ട സഭകളുടെ ചരിത്രം, ആദ്യകാല മിഷണറിമാരുടെയും അല്മായ പ്രമുഖരുടെയും വിവരണം, ഹിന്ദി മേഖലയിലെ ക്രൈസ്തവ നേതാക്കളുടെ ചരിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഇതോടൊപ്പം നടക്കുന്ന കൺവെൻഷനിൽ ഡോ. പോൾ മാത്യുസ് (ഉദയ്പൂർ) മുഖ്യ പ്രഭാഷണം നടത്തും. സിസ്റ്റർ പെർസിസ് ജോൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ ആർ. ഏബ്രഹാം, ലാജി പോൾ തുടങ്ങിയവർ പങ്കെടുക്കും.
വിവരങ്ങൾക്ക്:
098714 92324; 098108 44133; 099938 89371.