ചർച്ച് ഓഫ് ഗോഡ് ആസ്ട്രേലിയ–ഇന്ത്യൻ ചാപ്റ്ററിന്റെ 7-ാമത് ദേശീയ കോൺഫറൻസ് ബ്രിസ്ബെയ്നിൽ
ബ്രിസ്ബെയ്ൻ: ചർച്ച് ഓഫ് ഗോഡ് ആസ്ട്രേലിയ–ഇന്ത്യൻ ചാപ്റ്ററിന്റെ 7-ാമത് ദേശീയ കോൺഫറൻസ് 2026 ഒക്ടോബർ 2 വെള്ളി മുതൽ 4 ഞായർ വരെ തീയതികളിൽ ബ്രിസ്ബെയ്നിൽ (54 Newnham Road, Mount Gravatt East, QLD 4122) വെച്ചു നടത്തപ്പെടും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി, ഡോ. ഷിബു തോമസ് (അറ്റ്ലാൻറ) എന്നിവർ കോൺഫറൻസിൽ മുഖ്യപ്രഭാഷകരായിരിക്കും. കോൺഫറൻസിന്റെ ഭാഗമായി ദേശീയ നേതൃത്വവും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
ഒക്ടോബർ 2 വെള്ളിയും 3 ശനിയും വൈകുന്നേരം 6.30 മുതൽ രാത്രി 9 വരെയും പൊതുയോഗങ്ങൾ നടക്കും. ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയുള്ള സഭായോഗത്തോടും കർത്തൃമേശയോടും കൂടി കോൺഫറൻസ് സമാപിക്കും. കോൺഫറൻസിൽ ദൈവവചന ശുശ്രൂഷ, ആരാധന, പ്രാർത്ഥന, കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നൽകും. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഭാംഗങ്ങൾക്ക് ഒരുമിച്ചുകൂടാനും ദൈവത്തെ ആരാധിക്കാനും കൂട്ടായ്മ ആചരിക്കുവാനും ഈ കോൺഫറൻസ് അവസരമൊരുക്കും.
ചർച്ച് ഓഫ് ഗോഡ് ആസ്ട്രേലിയ–ഇന്ത്യൻ ചാപ്റ്ററിന്റെ ദേശീയ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കോൺഫറൻസിന്റെ വിവിധ ക്രമീകരണങ്ങൾക്ക് ദേശീയ ഭാരവാഹികളും സംസ്ഥാനതല ശുശ്രൂഷകരും നേതൃത്വം നൽകും. ചർച്ച് ഓഫ് ഗോഡ് ആസ്ട്രേലിയ നാഷണൽ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ചർച്ച് ഓഫ് ഗോഡ് ആസ്ട്രേലിയ–ഇന്ത്യൻ ചാപ്റ്ററിന്റെ ദേശീയ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ കോൺഫറൻസ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിൽ ശ്രദ്ധേയമായ ആത്മീയ പരിപാടിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു. വിശ്വാസികൾക്ക് പ്രാർത്ഥനയിലും ആരാധനയിലും ദൈവവചന ധ്യാനത്തിലും കൂടുതൽ ആഴപ്പെടുന്നതിനുള്ള അവസരമായിരിക്കും കോൺഫറൻസ്. അനുഗ്രഹീതമായ കോൺഫറൻസിൽ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ ജസ്വിൻ മാത്യൂന് (ഡയറക്ടർ): +61 451 665 431;
ഇവ. എൽദോസ് വർക്കി – (നാഷണൽ സെക്രട്ടറി): +61 420 218 783;
പാസ്റ്റർ സാജൻ കുരുവിള (നാഷണൽ കൺവീനർ): +61 401 746 078.