SPARKSTORM മ്യൂസിക് കൺസേർട്ട് നവം.13 ന് യുഎഇയിൽ
ഷാർജ: SPARK-ന്റെ യുഎഇ ലോഞ്ചിനോടനുബന്ധിച്ച് SPARKSTORM UAE സംഗീത-ആരാധനാ സംഗമം നവംബർ 13 വെള്ളിയാഴ്ച വൈകിട്ട് 7.00 മണി മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. പാസ്റ്റർ ബെന്നി ജോഷ്വ (ചെന്നൈ), സിസ്റ്റർ പെർസിസ് ജോൺ (ന്യൂഡൽഹി), പാസ്റ്റർ സുജിത് എം. സുനിൽ (ജയ്പൂർ) എന്നിവർ സംഗീത-ആരാധനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പ്രായഭേദമന്യേയും സഭാ-സംഘടനാ വ്യത്യാസങ്ങളില്ലാതെയും ഏവർക്കും പ്രവേശനം. എല്ലാ സഭകളിലെയും വിശ്വാസികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (050 845-9417); റിനു റോയ് (052 161-6675); ഡെന്നി മാത്യു (050 293-4007); ജെറിൻ തോമസ് (055 358-7558).