എസ്.എഫ്.ഐ.സി മിനിസ്ട്രിസിന്റെ 8-ാമത് ജനറൽ കൺവെൻഷൻ നവം. 6 നാളെ
ഖസ്സിം: എസ്.എഫ്.ഐ.സി മിനിസ്ട്രീസിന്റെ എട്ടാമത് ജനറൽ കൺവെൻഷൻ നവംബർ 6ന് (നാളെ) പകൽ 9 മണി മുതൽ നടത്തുവാൻ സഭ അധികൃതർ കർത്താവിൽ ആശ്രയിച്ച് താല്പര്യപ്പെടുന്നു. സഭാശുശ്രുഷകൻ പാസ്റ്റർ എബിൻ ഏബ്രഹാം ആരാധനയ്ക്കും വചനധ്യാനത്തിനും നേതൃത്വം നൽകുന്നതാണ്.
മരുഭൂമിയിലെ തിരക്കിന്റെയും പ്രയാസത്തിന്റെയും ജീവിതത്തിന്റെ നടുവിൽ, എസ്.എഫ്.ഐ.സി ദൈവസഭ അനേകം ദൈവമക്കൾക്ക് ഒരു ആശ്വാസവും, അതിലുപരി ദൈവത്തെ കണ്ടുമുട്ടാനുള്ള ഒരു മുഖാന്തരവും ആയി മാറിക്കൊണ്ടിരിക്കുന്നു.മലയാളികളായ ദൈവമക്കൾക്ക് പുറമെ, 10 രാജ്യങ്ങളിൽ നിന്നായി 150ൽ പരം വിശ്വാസികൾ വിവിധ ഭാഷയിൽ ആത്മാവിലും സത്യത്തിലും ഈ കൂട്ടായ്മയിൽ കൂടി വരുന്നു.
വിശദവിവരങ്ങൾക്ക്:
sficministries@gmail.com