ടീം ട്രാൻസ്ഫോമെഴ്സ് വി.ബി.എസ്-2027 തീം പ്രാർത്ഥിച്ചു സമർപ്പിച്ചു
ദോഹ: ടീം ട്രാൻസ്ഫോമേഴ്സ് വി.ബി.എസിന്റെ 2027ലേക്കുള്ള പുതിയ തീം പ്രാർത്ഥിച്ചു സമർപ്പിച്ചു. ഒക്ടോബർ 28ന്, ഖത്തറിലെ ദോഹയിലുള്ള ന്യൂ ഇന്ത്യ ചർച്ച് ഹാളിൽ, വൈകുന്നേരം എട്ട് പതിനഞ്ചന്, നടന്ന സമർപ്പണ ശുശ്രുഷയിൽ ട്രാൻസ്ഫോമെഴ്സ് സ്ഥാപകൻ പാസ്റ്റർ റെനി വെസ്ലി ടീം ട്രാൻസ്ഫോമെഴ്സിന്റെ വിഷൻ ആൻഡ് മിഷൻ പരിചയപ്പെടുത്തകയും തുടർന്ന് ട്രാൻസ്ഫോമെഴ്സ് മിഡിൽ ഈസ്റ്റ് കോർ ടീം അംഗം ബ്രദർ കുര്യൻ ഫിലിപ്പ് പ്രാർത്ഥിച്ച് 2027 വർഷത്തിലേക്കുള്ള തീം സമർപ്പിക്കുകയും ചെയ്തു.
മൂന്ന് മുതൽ അഞ്ച് ദിവസം വരെ, കുരുന്നുകൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന “സമ്മിറ്റ് – ദ് നെയിം എബൗ ഓൾ നെയിം ” ആണ് അടുത്ത വർഷത്തെ തീം. ഏറ്റവും അനുഗ്രഹീക്കപെട്ട നിലയിൽ നടന്ന ചടങ്ങിൽ, ക്യു.എം.പി.സി പ്രസിഡന്റ് പാസ്റ്റർ പി.വി.ഉമ്മനും, ക്യു.എം.പി.സി- വി.ബി.എസ് കോർഡിനേറ്റർ പാസ്റ്റർ റോയ് വർഗീസും ആശംസകൾ അറിയിച്ചു.