YPCA കേരള സ്റ്റേറ്റ് ഒരുക്കുന്ന മ്യൂസിക്ക് നൈറ്റ് ‘പിറവി 2026’ നവം. 1ന് റാന്നിയിൽ
ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് YPCA കേരള സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്തുതിയുടെയും ആരാധനയുടെയും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആത്മീയ സംഗമം ‘പിറവി 2026’ കേരളപ്പിറവി ദിനമായ നവംബർ 1 ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ 9.30 വരെ റാന്നി പള്ളി ഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടത്തപ്പെടുന്നു. ഈ അനുഗ്രഹീത ആത്മീക സമ്മേളനത്തിൻ്റെ സമർപ്പണ ശുശ്രൂഷ സഭാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റ്റി.എം. കുരുവിള നിർവഹിക്കുന്നതും മുഖ്യ ദൈവവചന സന്ദേശം പാസ്റ്റർ പ്രിൻസ് തോമസ് നൽകുന്നതുമാണ്.
ക്രൈസ്തവ കൈരളിക്ക് സുപരിചിതരും അനുഗ്രഹീത ഗായകരുമായ അനിൽ അടൂർ, ലോർഡ്സൺ ആന്റണി, പാസ്റ്റർ നിജീഷ് കോവളം എന്നിവരോടൊപ്പം വാദ്യോപകരണങ്ങളിലൂടെ ദൈവനാമത്തെ മഹത്വപ്പെടുത്തുന്ന പ്രസിദ്ധരായ ദൈവദാസന്മാരും ഈ ശുശ്രൂഷയിൽ പങ്കുചേരുന്നു. കേരള പിറവി ദിനത്തിൽ, സ്തിയുടെയും ആരാധനയുടെയും മധുരസ്വരങ്ങളിലൂടെ ദൈവസാന്നിദ്ധ്യം അനുഭവിച്ചറിയാനും, ദൈവവചനത്താൽ ആത്മീയമായി ശക്തിപ്പെടാനും, ഒരുമിച്ച് കർത്താവിന്റെ നാമത്തെ മഹത്വപ്പെടുത്താനുമുള്ള അവസരമാണ് വൈ.പി.സി.എ. ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
097445 59704; 094470 92593;
097453 37000; 099952 12280.