ഗർഭിണിയായ ഭാര്യയ്ക്ക് ഗുരുതര പരിക്ക്; കുടുംബത്തിനായി പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു
മിനസോട്ട: ഒക്ടോബർ 12-ന് സൗത്ത് ഡക്കോട്ടയിലെ ഇന്റർസ്റ്റേറ്റ് 90 ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മിനസോട്ട സ്വദേശിയായ പാസ്റ്റർ സ്റ്റീഫൻ ക്ലേറ്റൺ (31), അദ്ദേഹത്തിന്റെ മൂന്ന് വയസ്സുകാരനായ മകൻ ഡേവിഡ് എന്നിവർ മരിച്ചു. ഒരു ട്രെയിലറിൽനിന്ന് വേർപെട്ട ടയർ റോഡിന്റെ മധ്യവിഭാഗം കടന്ന് എതിർവശത്തേക്ക് എത്തി കുടുംബം സഞ്ചരിച്ചിരുന്ന മിനിവാനിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് 28 ആഴ്ച ഗർഭിണിയായിരുന്ന സ്റ്റീഫന്റെ ഭാര്യ കാറ്റിക്ക് മുഖത്തും താടിയെല്ലിലും ഒടിവുകൾ സംഭവിച്ചു.
മിനസോട്ടയിലെ ബെക്കർ ഇവാഞ്ചലിക്കൽ ഫ്രീ ചർച്ചിൽ പാസ്റ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു സ്റ്റീഫൻ ക്ലേറ്റൺ. അദ്ദേഹത്തെ അനുസ്മരിച്ച പാസ്റ്റർ സ്റ്റീവൻ ലീ, എളിമയും ചിന്താശീലവും ക്ഷമയും നിറഞ്ഞ വ്യക്തിയായിരുന്നു സ്റ്റീഫനെന്ന് പറഞ്ഞു. ചികിത്സയിലായിരിക്കുന്ന തൻ്റെ ഭാര്യ കാത്തിക്കായും ദുഃഖത്തിലായിരിക്കുന്ന കുടുംബം, സഭ എന്നിവരെയും ഓർത്തു പ്രാർത്ഥിക്കുവാനും തൻ്റെ സ്നേഹിതർ അഭ്യർത്ഥിച്ചിട്ടുണ്ട്.