യെരുശലേം ദൈവാലയ കുന്നിലേക്ക് വെള്ളം എത്തിച്ചിരുന്ന സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കനാൽ കണ്ടെത്തി
യെരുശലേം: യെരുശലേം ദൈവാലയം നിലനിന്ന കുന്നിൻ മുകളിലേക്ക് വെള്ളം കൊണ്ടുപോയിരുന്ന രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള കനാലിൻ്റെ ഒരു ഭാഗം യിസ്രയേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഇത് ഒരിക്കല്‍ ദൈവാലയ പരിസരത്ത് വെളളം എത്തിക്കാനുള്ള പുരാതന യിസ്രായേലിന്റെ എഞ്ചിനിയറിംഗ് പാടവത്തിന്റെ പുതിയ തെളിവുകള്‍ നല്കുന്നു. കിബുട്സ് റാമത്ത് റാഫേലിനു തെക്ക് ഭാഗത്ത് നടത്തിയ ഖനനത്തിലാണ് യെരുശലേമിലെ ലോവര്‍ അക്വഡക്റ്റിന്റെ 300 മീറ്ററോളം ഭാഗം കണ്ടെത്തിയതായി യിസ്രായേല്‍ പുരാവസ്തു അതോറിട്ടി ഞായറാഴ്ച പ്രഖ്യാപിച്ചു. ഗുഷ് എറ്റ്സയോണ് മേഖലയില്‍ നിന്ന് ബേത്ലഹേമിനു തെക്കുള്ള ശലോമോന്റെ കുളങ്ങള്‍ വഴി യെരുശലേമിലേക്ക് ഉറവ വെള്ളം എത്തിച്ചിരുന്നു. യെരുശലേമിലെ വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയ്ക്കും ബൈബിള്‍ പെരുന്നാളുകളിലും പുണ്യ ദിനങ്ങളിലും യെരുശലേമിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിനു യഹൂദന്മാര്ക്കും ഒരു അനുഗ്രഹമായിരുന്നു.

പുരാതന ജലപാത ഏകദേശം 21 കിലോമീറ്റര്‍ (13 മൈല്‍) നീളമുള്ളതായിരുന്നു. മുഴുവന്‍ സിസ്റ്റവും മെക്കാനിക്കല്‍ പമ്പുകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ചു എന്നതാണ്, നിര്‍മ്മിതിയുടെ പ്രത്യേകത. അക്കാലത്തെ എഞ്ചിനിയര്‍മാര്‍ പര്‍വ്വത പ്രദേശത്തേക്കും ചെന്നെത്തുന്ന തരത്തില്‍ കനാൽ ശ്രദ്ധാപൂര്‍വ്വം രൂപകല്‍പ്പന ചെയ്തു എന്നത് പ്രസ്താവ്യമാണ്. കിലോമീറ്ററിന് ഏകദേശം ഒരു മീറ്റര്‍ ക്രമാനുഗതമായ ഇറക്കം നിലനിര്‍ത്തിയാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. ഗുരുത്വാകര്‍ഷണം പുണ്യ നഗരത്തിലേക്ക് വെള്ളം കൊണ്ടുപോകാന്‍ അനുവദിച്ചു. ഇത് രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഹാസ്മോണിയന്‍ രാജവംശത്തിന്റെ കാലത്ത് നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.