കുർബാനയ്ക്കിടെ കുരിശ് രൂപം തലയിൽ വീണ് പുരോഹിതന് ദാരുണാന്ത്യം
ഇക്വഡോർ: വിശുദ്ധ കുർബാനയ്ക്കിടയിൽ ചുമരിൽ തറച്ചിരുന്ന യേശുക്രിസ്തുവിന്റെ കുരിശ് രൂപം മറിഞ്ഞ തലയിൽ വീണ പുരോഹിതന് അതിദാരുണ അന്ത്യം. ദക്ഷിണ അമേരിക്കയിലെ ഇക്വഡോറിലെ ഗ്വായാക്വിലിൽ ന്യൂസ്ട്ര സെനോറ ഡെൽ പെർപെറ്റുവോ (നിത്യ സഹായം) സൊകോറോ പള്ളിയിൽ ആരാധന ശുശ്രുഷ നടക്കുന്നതിന് ഇടയിൽ ആണ് ഈ അപകടം നടന്നത്. മോസ്റ്റ് ഹോളി റിഡീമർ കോൺഗ്രിഗേഷൻ അംഗം പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരി എന്ന പുരോഹിതനാണ് അപകടത്തിൽ മരിച്ചത്.
ഒക്ടോബർ 17ന്, ലൈവ് കുർബാന നടക്കവേ പള്ളിയുടെ ചുമരിൽ ഘടിപ്പിച്ച ഭാരമേറിയ മര കുരിശും യേശുക്രിസ്തുവിന്റെ പ്രതിമയും വേർപെട്ട് തലയിൽ നേരിട്ട് വീണാണ് അത്യാഹിതം സംഭവിച്ചത്. ലൈവ് സ്ട്രീമിംഗിലൂടെ ഈ ദൃശ്യങ്ങൾ കണ്ടവരും പള്ളിയിലുണ്ടായിരുന്നവരും വലിയ നടുക്കത്തിലാണ്.