ഏകദിന യുവജന റിട്രീറ്റ് ‘റീസർജ് 2026’ ഒക്ടോ. 24 ന് അബുദാബിയിൽ
അബുദാബി: അബുദാബി പെന്തക്കോസ്ത് ചർച്ച് കോൺഗ്രിഗേഷൻ (APCCON), ഇന്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ICPF) അബുദാബി ചാപ്റ്റർ, എം.സി.സി. സൺഡേ സ്കൂൾ (MCC) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന യുവജന റിട്രീറ്റ് ‘റീസർജ് 2026’ ഒക്ടോബർ 24 ശനിയാഴ്ച നടക്കും.
അൽ-ഐൻ റോഡിലെ ഫാംഹൗസിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് റിട്രീറ്റ്. ആറാം ക്ലാസ് മുതൽ യുണിവേഴ്സിറ്റി തലം വരെയുള്ള വിദ്യാർഥികൾക്കായി ഒരുക്കുന്ന റിട്രീറ്റിൽ അഭിഷിക്തരായ ദൈവദാസന്മാർ വചനശുശ്രൂഷ നിർവഹിക്കും. രജിസ്ട്രേഷൻ ഫീസ് 50 ദിർഹമാണ്. രജിസ്ട്രേഷൻ ഇന്ന് (ഒക്ടോബർ 17) സമാപിക്കും.