ഫിലാഡൽഫിയ ഐ.പി.സി. ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോ. 18 ന്
ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി. ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടക്കും. വിശാലമായ ആരാധനാ ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ആരാധനാ മുറി, ഫെലോഷിപ്പ് ഹാൾ, 150 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം എന്നിവ പുതിയ കെട്ടിടത്തിന്റെ പ്രത്യേകതകളാണ്.
ഐ.പി.സി. സീനിയർ പാസ്റ്റർ റവ. എം.എസ്. സാമുവൽ, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ വി.ടി. എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. റവ. ഡോ. മോനിസ് ജോർജ്, ഐ.പി.സി. ഹെബ്രോൻ സഭയുടെ സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 972-904-0994