അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ രൂപീകൃതമായി
ദോഹ: അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉദ്ഘാടനവും ഏകദിന കൺവൻഷനും സെപ്റ്റംബർ 26നു വൈകിട്ട് 07.30 മുതൽ ഐ.ഡി.സി.സി. ബിൽഡിംഗ് നമ്പർ 2 ഹാൾ നമ്പർ 1(ബെഥേൽ AG) യിൽ വച്ച് നടന്നു. അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. തോമസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
ഖത്തർ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ പി.എം. ജോർജ് അധ്യക്ഷനായിരുന്നു. ഖത്തർ എ.ജി. സെക്ഷൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി. പ്രഥമ സെക്ഷൻ കൂട്ടായ്മയിൽ 3 സഭകൾ ഉൾപ്പെടുന്ന, 14 ശ്രശ്രുഷകന്മാരെയും സൺഡേസ്കൂൾ, സി.എ., ഡബ്ലിയു.എം.സി. മിഷൻസ്, പ്രയർ ഡിപ്പാർട്മെന്റ്, ദൂതൻ എന്നീ വിവിധ ഡിപ്പാർട്മെന്റുകളുടെ നേതൃനിരയെയും പ്രാർത്ഥിച്ചു അനുഗ്രഹിച്ചു. വിവിധ സഭാപ്രതിനിധികളും, വിശ്വാസ സമൂഹവും പങ്കെടുത്തു. പാസ്റ്റർ റോയ് വർഗീസ് സ്വാഗതവും, സെക്ഷൻ ട്രഷറർ പാസ്റ്റർ തോമസ്കുട്ടി നന്ദിയും പ്രകാശിപ്പിച്ചു.