IPC ഫെയ്ത്ത് അസംബ്ലി ദുബായ് സഭയ്ക്കും പുത്രികാ സംഘടനകൾക്കും പുതിയ ഭാരവാഹികൾ
ദുബായ്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (IPC) ഫെയ്ത്ത് അസംബ്ലി ദുബായ് സഭയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും പുത്രികാ സംഘടനകളിലേക്കും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 21 ന് സഭയിൽ നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
എക്സിക്യൂട്ടീവ് അംഗങ്ങൾ
സഭയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായി ജെറിൻ ജോൺ, ജെറിൻ ഡാനിയേൽ, മനു തോമസ്, ജനിൻ കെ. സാം എന്നി സഹോദരന്മാരെ തിരഞ്ഞെടുത്തു.
സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റ്
സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ഹെഡ്മാസ്റ്ററായി ബ്രദർ ബെസ്റ്റിൻ വർഗീസിനെയും, സെക്രട്ടറിയായി ബ്രദർ ലിൻഡോ സ്റ്റാൻലിയെയും തിരഞ്ഞെടുത്തു.
P.Y.P.A
P.Y.P.A ഭാരവാഹികളായി സിസ്റ്റർ അബിയാ റോസ് തോമസ് (പ്രസിഡന്റ്), ബ്രദർ ജിതിൻ ഡാനിയേൽ (സെക്രട്ടറി), ബ്രദർ അലക്സ് പോൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
സഹോദരി സമാജം
സഹോദരി സമാജം കോർഡിനേറ്ററായി സിസ്റ്റർ ക്രിസ്റ്റി ജെറിനെയും തിരഞ്ഞെടുത്തു.
സഭയുടെ ആത്മീയ പ്രവർത്തനങ്ങളും പുത്രികാ സംഘടനകളുടെ വിവിധ പ്രവർത്തനങ്ങളും കൂടുതൽ അനുഗ്രഹകരമായും ക്രമബദ്ധമായും മുന്നോട്ടുകൊണ്ടുപോകാൻ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ സാധിക്കുമെന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോയൽ റെജി അറിയിച്ചു.