ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോ.2 മുതൽ
ടെക്സസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ 2026 ഒക്ടോബർ 2 വെള്ളി മുതൽ 4 ഞായർ വരെ മെസ്കിറ്റ് ബാർൺസ് ബ്രിഡ്ജ് റോഡിലുള്ള ഷാരോൺ ഇവന്റ് (940 Barnes Bridge Rd, Mesquite, TX 75150) വെച്ച് നടക്കും. സങ്കീ. 34:5 എന്ന വേദഭാഗത്തെ ആസ്പദമാക്കി “യേശുവിലേക്ക് നോക്കിയവർ പ്രകാശിതരായി” എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം.
പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ ജോയ് തോമസ്, പാസ്റ്റർ റെജി മാത്യു എന്നിവർ വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷ നിർവഹിക്കും. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിക്കും ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം 6:30-നും പൊതുയോഗങ്ങൾ ആരംഭിക്കും. ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 9:30 മുതൽ സംയുക്ത ആരാധന നടക്കും. ഗാന ശുശ്രൂഷകൾക്ക് റെജി ഇമ്മാനുവേൽ, പാസ്റ്റർ സിബിൻ അലക്സ് എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
റവ. ഫിന്നി വർഗീസ് (972-333-7542).