ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൻ്റെ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. തിരുവല്ല ഹെഡ് ഓഫീസിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

പാസ്റ്റർ വി.ജെ. തോമസ് (ജനറൽ പ്രസിഡന്റ്), പാസ്റ്റർ എം.ഡി. സാമൂവേൽ, പാസ്റ്റർ റോയ് ചെറിയാൻ (വൈസ് പ്രസിഡന്റുമാർ), പാസ്റ്റർ ജോൺ വി. ജേക്കബ് (മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ സാം കെ. ജേക്കബ് , (മാനേജിങ് കൗൺസിൽ സെക്രട്ടറിമാർ), പാസ്റ്റർ പി.വി. ചെറിയാൻ (മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ റ്റി.സി. ചെറിയാൻ, പാസ്റ്റർ കെ.വി. ഡാനിയേൽകുട്ടി (മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറിമാർ), ബ്രദർ ബാബു ജോർജ് (ജോ. സെക്രട്ടറി), ബ്രദർ ജേക്കബ് വർഗീസ് (ട്രഷറർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ.