പി.വൈ.പി.എ. തിരുവല്ല സെൻ്ററിന് പുതിയ നേതൃത്വനിര
തിരുവല്ല: പി.വൈ.പി.എ. തിരുവല്ല സെൻ്റർ 2026-2029 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓതറ സെഹിയോൻ സഭാംഗം ഷാരുൺ വർഗീസാണ് പുതിയ പ്രസിഡൻ്റ്. റിട്ടേണിംഗ് ഓഫീസർമാരായ പാസ്റ്റർ അജു അലക്സ്, ജോജി ഐപ്പ് മാത്യൂസ് എന്നിവർ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. രക്ഷാധികാരിയും സെന്റർ പാസ്റ്ററുമായ റവ.ഡോ. കെ.സി. ജോൺ, പാസ്റ്റർ ബിജു എബ്രഹാം എന്നിവർ പുതിയ നേതൃനിരക്കായി അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റർ ജിസ്മോൻ കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ജിബിൻ പൂവക്കാല, ബിബു ജേക്കബ്, വിൽസൺ ജോസഫ്, ജോൺസൺ തോമസ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ: ഷാരുൺ വർഗീസ് (പ്രസിഡൻ്റ്), നിത്യേഷ് നെടുമ്പ്രം, സുവി. ജിബിൻ എം വർഗീസ് (വൈസ് പ്രസിഡൻ്റുമാർ), ടെബിൻ അലക്സ് (സെക്രട്ടറി), അലക്സ് പി ജോർജ്ജ്, അലൻ വർഗീസ് സാബു (ജോയിൻ്റ് സെക്രട്ടറിമാർ), സാമുവൽ സാജൻ (ട്രഷറർ), ബെൻ ക്രിസ്റ്റിരാജ് (പബ്ലിസിറ്റി കൺവീനർ), ടോബിൻ എബ്രഹാം വർഗീസ് (മേഖല പ്രതിനിധി), പാസ്റ്റർ ജേക്കബ് വി.വി. (സ്റ്റേറ്റ് പ്രതിനിധി), കമ്മിറ്റി അംഗങ്ങൾ: ജോയൽ ജേക്കബ്, ജോയൽ സാം, സാം ജോൺ വർഗീസ്, ജെയ്സൺ ജോസ്, എൽബിൻ ചാക്കോ, ഏബൽ എം.ബിജോയ്, എബൻ ജോസ് ലാൽ, സിജോ പി. കോശി, ജിതിൻ പി. കുര്യൻ, ഗിഫ്റ്റി എസ്. കേശവൻ, ജന്ന ജേക്കബ്. ഉപദേശക സമിതി അംഗങ്ങൾ: പാസ്റ്റർമാരായ അജു അലക്സ്, ജിബിൻ പൂവക്കാല.