ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ 2026 സമ്മേളനം സെപ്റ്റം.19 ന് ഇർവിംഗ് സിറ്റിയിൽ
ഇർവിംഗ് സിറ്റി (TX): ഡാളസിലെ ക്രൈസ്തവരായ ഇന്ത്യൻ ജനങ്ങൾ ഒരുക്കുന്ന “ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ – 2026” സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇർവിംഗ് സിറ്റിയിലെ ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിൽ (Bethany Full Gospel Assembly, 2901 N MacArthur Blvd.Irving.Tx.75062) ആരംഭിയ്ക്കും. സമ്മേളനത്തിൽ ഇർവിംഗ് മേയർ A.I. Zapanta, ഷെർവിൻ ഡേസ്സ്, ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിധീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും പ്രതിനിധികളും സംഘടനാ ലീഡേഴ്സും പൊതു ജനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്.
ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദര്യത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംപള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.
വിവരങ്ങൾക്ക്: 469 212 3216