ഡോ. ബാബു ജോൺ വേട്ടമല നയിക്കുന്ന സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (SBS) യുടെ നേതൃത്വത്തിൽ ഏകദിന കൺവൻഷൻ നാളെ
ബെംഗളൂരു: ഡോ. ബാബു ജോൺ വേട്ടമല (U.K) നയിക്കുന്ന. സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (SBS) ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ നാളെ (സെപ്റ്റംബർ 6 ഞായർ) വൈകിട്ട് 6.30 മുതൽ കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ ഏകദിന ബൈബിൾ കൺവെൻഷൻ നടക്കും. പ്രശസ്ത വേദപണ്ഡിതനും ബൈബിൾ അധ്യാപകനും ഹീബ്രു ഭാഷാ പണ്ഡിതനുമായ ഡോ. ബാബു ജോൺ വേട്ടമല മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ സാം ചക്കുംചിറ യോഗത്തിൽ അധ്യക്ഷനായിരിക്കും.
അനുഗ്രഹീത ഗായകൻ ഇവാ. അനീഷ് കെ. ജോസ് (പവർവിഷൻ) ഗാനശുശ്രൂഷ നിർവഹിക്കും. ബെംഗളൂരുവിലെ വിവിധ പെന്തെക്കൊസ്ത് സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ജേക്കബ് ഫിലിപ്പ്, സാം മാത്യൂ, പ്രിൻസ് മാർക്ക്, സിബി ജേക്കബ്, പി.വി. മാത്യൂ എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 099160 46008, 078996 32468, 099725 60705, 098804 65225, 097401 05880.