‘രണ്ട് ഹൃദയങ്ങൾ ഒരു യാത്ര’ ഫാമിലി സെമിനാർ ഒക്ടോ. 13-ന് കട്ടപ്പനയിൽ
കട്ടപ്പന: കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും കുടുംബ തകർച്ചകൾക്കുള്ള പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ‘രണ്ട് ഹൃദയങ്ങൾ ഒരു യാത്ര’ എന്ന വിഷയത്തിൽ, സംഘടിപ്പിക്കുന്ന ഫാമിലി സെമിനാർ 2026 ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 9:30 മുതൽ ഉച്ചകഴിഞ്ഞ് 2:30 വരെ കട്ടപ്പന ഐ.ടി.ഐ. ജംഗ്ഷനിലുള്ള മിനി ലയൺസ് ഹാളിൽ (IGF അഗപ്പെ ഹാൾ) വെച്ചു നടത്തപ്പെടും. “വിവാഹത്തിനും കുടുംബത്തിനും ദൈവീക പദ്ധതി കണ്ടെത്തൽ” എന്നതാണ് മുഖ്യ പ്രമേയം.
“തകരുന്ന കുടുംബങ്ങൾ… വീണ്ടെടുക്കേണ്ട ബന്ധങ്ങൾ…” എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബങ്ങളിലെ തകർച്ചകളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും സെമിനാറിൽ ചർച്ച ചെയ്യും. ബന്ധങ്ങളെ ചേർത്തുപിടിക്കാനും കുടുംബങ്ങളെ വീണ്ടെടുത്ത് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനും സഹായിക്കുന്ന ഈ കുടുംബ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
പാസ്റ്റർ ടോം തോമസ് (09789990690);
പാസ്റ്റർ യു. എ. സണ്ണി (9447823518);
പാസ്റ്റർ ഷിബു ഫിലിപ്പ് (9846698535);
പാസ്റ്റർ മോൻസി മാത്യു (09496921504).