ക്രിസ്ത്യൻ കൗൺസിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ കോൺഫറൻസ് ഒക്ടോ.15-17 തീയതികളിൽ ബാംഗ്ലൂരിൽ
ബാംഗ്ലൂർ: ക്രിസ്ത്യൻ കൗൺസിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (CCAI) സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസ് 2026 ഒക്ടോബർ 15 മുതൽ 17 വരെ ബാംഗ്ലൂരിൽ വെച്ച് നടക്കും. Faithful Care of the Soul in a Changing World (“മാറുന്ന ലോകത്തിൽ ആത്മാവിന്റെ വിശ്വസ്തമായ പരിചരണം) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയം. ബാംഗ്ലൂർ കോതനൂരിലെ കുവേമ്പു ലേഔട്ടിലുള്ള ‘സെന്റർ ഫോർ ഗ്ലോബൽ ലീഡർഷിപ്പ് ഡെവലപ്പ്മെന്റ് (മുമ്പ് SABC) ക്യാമ്പസാണ് സമ്മേളന വേദി. സമ്മേളനം ഒക്ടോബർ 15 ഉച്ചകഴിഞ്ഞ് ആരംഭിച്ച് 17-ന് വൈകുന്നേരത്തോടെ സമാപിക്കും.
ഈ പ്രത്യേക സമ്മേളനത്തിൽ പ്രശസ്ത കൗൺസിലർമാരായ ഡോ. ടോണി സാം ജോർജ് (ഫൗണ്ടർ, ന്യൂറോ പാത്വേയ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ഡോ. സാംസൻ ഗാന്ധി (Person to person institute), പാസ്റ്റർ ആശിഷ് റായ്ച്ചൂർ (ആൾ പീപ്പിൾസ് ചർച്ച്), ശ്രീമതി. മൃണാളിനി ഷിൻഡേ, ഡൂയ്സി ജോൺ, ചാക്കോച്ചൻ മത്തായി എന്നിവരോടൊപ്പം സമാന മേഖലകളിൽ അനുഭവ സമ്പന്നരായ നേതാക്കന്മാർ വിവിധ സെഷനുകൾ നയിക്കും.
കൗൺസിലർമാർ, പാസ്റ്റർമാർ, കെയർഗിവേഴ്സ് എന്നിവരുൾപ്പെടെ ക്രിസ്തീയ സ്നേഹത്തോടെ മറ്റുള്ളവരെ പരിചരിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കുമായിട്ടാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
വിവിധ പ്ലീനറി സെഷനുകൾ, വർക്ക്ഷോപ്പുകൾ, പാനൽ ചർച്ചകൾ, അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കാനുള്ള ഫെലോഷിപ്പ്, അനുബന്ധ അവസരങ്ങൾ എന്നിവ പ്രധാന സവിശേഷതകളാണ്. മുൻകൂട്ടി രണ്ടിസ്റ്റർ ചെയ്യുന്നവർക്കാണ് പങ്കെടുക്കാവുന്നത്.

രജിസ്ട്രേഷൻ ഫീസ്:
മുതിർന്നവർക്ക് ₹2,500 രൂപയും വിദ്യാർത്ഥികൾക്ക് ₹1,500 രൂപയുമാണ് ഫീസ്. (താമസസൗകര്യം ഇതിൽ ഉൾപ്പെട്ടിട്ടില്ല).
താൽപ്പര്യമുള്ളവർക്ക് ഓൺലൈൻ ലിങ്ക് വഴിയോ ചിത്രത്തിലുള്ള QR കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഓൺലൈൻ ലിങ്ക്: (https://zfrmz.in/fzdervDoBnLsDaL97ZmQ)
കൂടുതൽ വിവരങ്ങൾക്ക്:
+91 63667 42714 (വാട്സ്ആപ്പ്)
E-mail: christiancounselorsassociation@gmail.com