ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 40 ദിവസ ഉപവാസ പ്രാർത്ഥന ഒക്ടോ.19 മുതൽ
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 40 ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥന 2026 ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ നവംബർ 27 വെള്ളിയാഴ്ച വരെ നടത്തപ്പെടും. എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയുമാണ് പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥനാ ദിനങ്ങളിൽ ദൈവദാസന്മാർക്കും വിശ്വാസികൾക്കും ഒന്നിച്ചുകൂടി പ്രാർത്ഥിക്കാനും ആത്മീയ കൂട്ടായ്മയിൽ പങ്കുചേരാനും അവസരമുണ്ടാകും. ഈ പ്രാർത്ഥനാ കാലയളവിൽ എല്ലാ ദൈവദാസന്മാരും സഭകളും വിശ്വാസികളും സജീവമായി പങ്കുചേർന്ന് പ്രാർത്ഥനയിൽ ഐക്യപ്പെടണമെന്ന് ഡിസ്ട്രിക്ട് കൗൺസിൽ അഭ്യർത്ഥിച്ചു.
വ്യക്തികളുടെ ആത്മീയ വളർച്ചയ്ക്കും സഭകളുടെ ആത്മീയ ഉണർവിനും ദൈവിക കൃപയുടെ അനുഭവത്തിൽ കൂടുതൽ ആഴപ്പെടുന്നതിനുമായി പ്രാർത്ഥന ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ദീർഘദിവസങ്ങൾ താമസിച്ച് പ്രാർത്ഥനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ദൈവജനങ്ങൾക്ക് മുൻകൂട്ടി ബന്ധപ്പെട്ട് താമസസൗകര്യം ക്രമീകരിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും താമസസൗകര്യ ക്രമീകരണത്തിനും:
+91 99619 59222
പാസ്റ്റർ ബ്ലെസ്സൻ ജോൺ
(പ്രസ്ബിറ്റർ, അടൂർ സെക്ഷൻ)