ട്രാൻസ്ഫോമേഴ്സ് ഫ്രീഡം ഡ്രൈവ്-ഫേസ് 2: നവം.16 ന് ഫ്ലാഗ് ഓഫ്
കൽപ്പറ്റ: ഇക്കഴിഞ്ഞ വർഷം 140 സ്കൂളുകളിലായി 70,000 കുട്ടികളിലേക്ക് ബോധവൽക്കരണ സന്ദേശമെത്തിച്ച ട്രാൻസ്ഫോമേഴ്സ് ടീമിൻ്റെ നേതൃത്വത്തിലുള്ള സ്മാർട്ട് ചോയ്സ് ഫ്രീഡം ഡ്രൈവിന്റെ രണ്ടാം ഘട്ടം വയനാട്, കോഴിക്കോട് ജില്ലകളിൽ ആരംഭിക്കുന്നു. നവംബർ 16 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൽപ്പറ്റയിൽ യാത്രയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് നടക്കും.

കുട്ടികളെയും കൗമാരക്കാരെയും ലഹരി ഉപയോഗം, അശ്ലീല ഉള്ളടക്കങ്ങൾ, അമിതമായ സ്ക്രീൻ ഉപയോഗം, സോഷ്യൽ മീഡിയയുടെ ദോഷകരമായ സ്വാധീനങ്ങൾ തുടങ്ങിയ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുകയും ശരിയായ തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്കായും മാതാപിതാക്കൾക്കായും ബോധവൽക്കരണ ക്ലാസുകൾ, ഒബ്ജക്റ്റ് ലെസ്സൺ, പപ്പറ്റ് ഷോ തുടങ്ങിയവ നടത്തി സമൂഹത്തിലേക്ക് ഈ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഈ ദൗത്യത്തിൽ പങ്കാളികളാകാൻ കൗൺസിലർമാർ, സൈക്കോളജിസ്റ്റുകൾ, അധ്യാപകർ, കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ എന്നിവരെ സ്നേഹപൂർവം ക്ഷണിക്കുന്നു. തങ്ങളുടെ അറിവും സേവനവും ഈ സാമൂഹിക മുന്നേറ്റത്തിനായി പങ്കുവെക്കാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്.
ട്രാൻസ്ഫോമേഴ്സ് ഫ്രീഡം ഡ്രൈവ്: ലഹരിയിൽ നിന്നും ഡിജിറ്റൽ അടിമത്തത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്ക് – പുതുതലമുറയ്ക്കായി ഒരു കൂട്ടായ്മ!
കൂടുതൽ വിവരങ്ങൾക്കും സഹകരണത്തിനും: 6235250005.