നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിന പ്രാര്‍ത്ഥന നവം.16ന് ആരംഭിക്കും
തിരുവല്ല: ആഗോള ഉണര്‍വ്വിനെ ലക്ഷ്യമാക്കി കഴിഞ്ഞ 19 വര്‍ഷമായി നടത്തിവരുന്ന നാഷണല്‍ പ്രയര്‍ മൂവ്മെന്റിന്റെ 50ദിനപ്രാര്‍ത്ഥന, നവംബര്‍ 16 -ാം തീയതി തിങ്കളാഴ്ച കീഴ്വായ്പൂര് ഷാലോം ചര്‍ച്ച് ഓഫ് ഗോഡ് ഹാളില്‍ വച്ച് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ പ്രാര്‍ത്ഥനയുടെ പ്രഥമ സമ്മേളനത്തോടെ ആരംഭിക്കും. പ്രസ്തുത മീറ്റിംഗിൽ ചര്‍ച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മുന്‍ അസിസ്ന്റന്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് സമര്‍പ്പണ ശുശ്രൂഷ നിര്‍വ്വഹിക്കുകയും നാഷണല്‍ പ്രെയര്‍ മൂവ്മെന്റ് ചെയര്മാന് ഡോ. കെ.വി. പോള്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. 2027 ജനുവരി 4 നാണ് സമാപിക്കുക.
ഈ 50ദിനപ്രാര്‍ത്ഥന കേരളത്തിലെ ഓരോ ജില്ലയിലും ഏഴു ദിവസം വീതം പകലും വൈകിട്ടുമായിട്ടാണ് നടക്കുന്നത്. വിവിധ നേതാക്കന്മാരും പ്രെയര്‍ കോ-ഓര്‍ഡിനേറ്റേഴ്സ്, ഡിസ്ട്രിക് കോ-ഓര്‍ഡിനേറ്റേഴ്സ് തുടങ്ങിയവരും പ്രാര്‍ത്ഥനാ സെക്ഷനുകള്‍ക്ക് നേതൃത്വം കൊടുക്കുന്നതാണ്. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഷാജി കുര്യൻ്റെ നേതൃത്വത്തില്‍ അഡ്വ. ജോണ്‍ മത്തായി (ഹോസ്റ്റ് കമ്മറ്റിയുടെ ചെര്‍മാൻ), പാസ്റ്റര്‍ ബെന്നി ജോസഫ് (ജനറല്‍ കണ്‍വീനർ), പാസ്റ്റര്‍ ഷാജി ജോസഫ് (സെക്രട്ടറി), പാസ്റ്റര്‍ കെ.ജി. മാത്തുകുട്ടി (പബ്ലിസിറ്റി കണ്‍വീനർ), പാസ്റ്റര്‍ കരുണാകരന് (പ്രെയര്‍ കണ്‍വീനർ), പാസ്റ്റര്‍ ബിനു അലക്സ് (ട്രഷറർ), സഹോദരിമാരായ പ്രീതി ബിനു, പ്രിയാ ബെന്നി, ജോയ്സി കുര്യന് (വിമന്‍സ് കണ്‍വീനേഴ്സ്) എന്നീ ചുമതലകളിൽ പ്രവര്‍ത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
094461 25936; 099614 44020; 094475 63186; 094467 09328; 094462 36752.