ക്രൈസ്തവർക്കെതിരെയുള്ള ആക്രമണം തടയണമെന്ന് കർണാടക പെന്തെക്കൊസ്ത് സഭാ നേതാക്കൾ
ബെംഗളൂരു: നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണമുന്നയിച്ച് കർണാടക സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ക്രൈസ്തവരെ ആക്രമിക്കുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംയുക്ത വേദി ചെയർമാൻ റവ.ഡോ. രവിമണി പറഞ്ഞു. ബാംഗ്ലൂരു ഹൊറമാവ് അഗര ഐ.പി.സി. ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ മുഖ്യധാരാ പെന്തെക്കൊസ്ത് സഭാ പ്രതിനിധികളുടെ സംയുക്ത സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരിവർത്തന നിരോധന നിയമം പൂർണ്ണമായി റദ്ദാക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി.സി.പി.എ) സംഘടപ്പിച്ച സമ്മേളനത്തിൽ പ്രസിഡൻ്റ് ചാക്കോ കെ തോമസ് അധ്യക്ഷത വഹിച്ചു.

വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ.ഡോ. വർഗീസ് ഫിലിപ്പ്, പാസ്റ്റർമാരായ കെ.വി. ജോസ്, വർഗീസ് മാത്യൂ, കെ.വി. മാത്യൂ, ഇ.ജെ. ജോൺസൺ, ജോസഫ് ജോൺ, എം.ഐ. ഈപ്പൻ, തോമസ് ജോർജ്, ലിജു ഫിലിപ്പ്, ജോമോൻ ജോൺ ചമ്പക്കുളം, ലാൻസൺ പി. മത്തായി, സാമുവേൽ കുര്യൻ, ജോർജ് ഏബ്രഹാം, കെ.പി. ജോർജ്, ഡാനി ജോൺ, പി. പോൾസൺ, യു. എഡ്വിൻ എന്നിവർ പ്രസംഗിച്ചു. മതപരിവർത്തന നിയമം പൂർണമായി റദ്ദാക്കുക, ക്രൈസ്തവർക്കുള്ള ആനുകൂല്യങ്ങൾ നൽകുക, ക്രൈസ്തവർക്ക് പൂർണ സംരക്ഷണം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിലെ പ്രൊട്ടസ്റ്റൻ്റ് സഭകളുടെ സംയുക്തവേദി ചെയർമാൻ റവ ഡോ. രവിമണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നേരത്തെ നിവേദനം നൽകിയിരുന്നു.
സഭാ വ്യത്യാസമെന്യ ഏവരും ഒറ്റക്കെട്ടായി നിന്ന് അവകാശങ്ങൾ നേടിയെടുക്കണമെന്ന് സഭാനേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. മുഖ്യധാര പെന്തെക്കൊസ്ത് സഭകളായ ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐ.പി.സി), അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, ശാരോൻ ഫെലോഷിപ്പ് ചർച്ച്, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, കർണാടക ശാരോൻ അസംബ്ലി, റ്റി.പി.എം., പി.എം.ജി., തുടങ്ങിയ സഭാ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റൻ്റ് സൂപ്രണ്ടൻ്റായി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ. രവിമണിയെ ചടങ്ങിൽ ആദരിച്ചു. പാസ്റ്റർ ജോമോൻ ജോൺ ചമ്പക്കുളം സ്വാഗതവും പാസ്റ്റർ ലാൻസൺ പി. മത്തായി നന്ദിയും രേഖപ്പെടുത്തി.