വൈ.പി.ഇ. കേരള സ്റ്റേറ്റ് ടാലന്റ് ടെസ്റ്റ് 2026 ഒക്ടോ.21ന് മുളക്കുഴയിൽ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യൂത്ത് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് (വൈ.പി.ഇ) കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ‘ടാലന്റ് ടെസ്റ്റ് 2026’ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 8 മണി മുതൽ ചെങ്ങന്നൂർ മുളക്കുഴയിലുള്ള മൗണ്ട് സിയോണിൽ വെച്ചു നടത്തപ്പെടുന്നു.
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയർ റവ. വൈ. റെജിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് വൈ.പി.ഇ. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റോയ് പി. ജോർജ്, സെക്രട്ടറി ബ്രദർ സാജു സണ്ണി, ടാലന്റ് ഫെസ്റ്റ് കൺവീനർ ബ്രദർ ജെസ്റ്റിൻ വി. സാമുവൽ എന്നിവർ നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 097470 03055, 095398 50815.