ഒക്ടോബർ 5 മുതൽ കൊട്ടാരക്കരയിൽ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും
കൊട്ടാരക്കര: Jesus Is Alive Global Worship Centre, പുലമൺ ജംഗ്ഷൻ, കൊട്ടാരക്കരയുടെ ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 5 മുതൽ 11 വരെ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും സംഘടിപ്പിക്കുന്നു. ദിവസവും രാവിലെ 10.30 മുതൽ ആരംഭിക്കും. പാസ്റ്റർ ടിനു ജോർജ്, പാസ്റ്റർ ഫിന്നി സ്റ്റീഫൻ, പാസ്റ്റർ ലാലു എന്നിവർ വിവിധ ദിവസങ്ങളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഈ തലമുറയിൽ കർത്താവ് ഉപയോഗിക്കുന്ന അനുഗ്രഹീത വർഷിപ് ലീഡേഴ്സ് ആരാധന സെഷൻസ് നയിക്കും.