“വീണ്ടും പെന്തക്കോസ്ത്” ശുശ്രൂഷക കോൺഫറൻസ് ഒക്ടോ. 5, 6 തീയതികളില്‍ ചരൽക്കുന്നിൽ
കോഴഞ്ചേരി: പാസ്റ്റേഴ്സിനും ശുശ്രൂഷകന്മാർക്കുമായി മൈറ്റി തണ്ടർ മിനിസ്ടീസ് ക്രമീകരിക്കുന്ന ഹോളി സ്പിരിറ്റ് പ്രയർ കോൺഫറൻസ് “വീണ്ടും പെന്തക്കോസ്ത്”, ഒക്ടോബര്‍ 5 തിങ്കൾ, 6 ചൊവ്വ തീയതികളില്‍ ചരൽക്കുന്ന് മാർത്തോമ്മ സെന്ററില്‍ വെച്ച് നടത്തപ്പെടും. പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും. ക്യാമ്പ് സെന്ററിലെ സൗകര്യാനുസൃതം സീറ്റുകൾ പരിമിതമാണ്.
കര്‍ത്താവില്‍ അനുഗ്രഹീതരും പ്രസിദ്ധരുമായ ദൈവദാസന്ന്മാരായ പാസ്റ്റര്‍ ഫിന്നി സ്റ്റീഫൻ സാമുവൽ, പ്രവാചകന് ടിജോ തോമസ്, പാസ്റ്റര്‍ നെഹെമ്യാ ചെന്നൈ എന്നിവരോടൊപ്പം, ഈ കാലഘട്ടത്തിൽ ക്രിസ്തുവില്‍ പ്രാര്‍ത്ഥനയുടെ പുത്തന്‍ നിയോഗവുമായി ദൈവം എഴുന്നേല്‍പ്പിച്ച അഭിഷിക്തന്മാരും ശുശ്രൂഷിക്കുന്നതാണ്. ബ്രദര്‍ ജോ അശോക്, ബ്രദര്‍ ബെന്‍ ജാഫിയ, സിസ്റ്റര്‍ ബിന്‍സി ജോമോന് എന്നീ അനുഗ്രഹീത ഗായകരും ആത്മനിറവിലുള്ള ആരാധന നയിക്കും.
പരിശുദ്ധാത്മാവിന്റെ അഭിഷേകവും ശക്തിയും അനുഭവിച്ചറിയുവാനും മറക്കാന്‍ കഴിയാത്ത ദൈവാനുഭവങ്ങൾക്കായും ഈ പ്രത്യേക പ്രാർത്ഥനാ സമ്മേളനത്തിൽ വന്നുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ സംഘാടകർ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 9947487622, +91 8714023226