ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജനറൽ കൺവൻഷൻ-2027 ജനു. 18 മുതൽ മുളക്കുഴയിൽ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 104-ാമത് ജനറൽ കൺവൻഷൻ 2027 ജനുവരി 18 തിങ്കൾ മുതൽ 24 ഞായർ വരെ ചർച്ച് ഓഫ് ഗോഡ്, മുളക്കുഴയിൽ പുതിയതായി വാങ്ങിയ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ കൺവൻഷന്റെ പ്രഥമ ആലോചന യോഗം 2026 സെപ്റ്റംബർ 22 തിയതി മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആലോചനാ യോഗത്തിൽ സ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി തൻ്റെ മുഖ്യസന്ദേശത്തിലൂടെ ആവ. 33:26,27 വാക്യങ്ങളെ ആധാരമാക്കി “പ്രശ്നങ്ങളുടെ നടുവിൽ തളർന്ന് പോകാതെ നില്ക്കണമെന്നും തളരാതെ നിർത്തുന്ന ദൈവം നമുക്കുണ്ട്” എന്ന ശക്തമായ ദുത് നല്കി. യോഗത്തിൽ പാസ്റ്റർ ജേക്കബ് തോമസിനെ ദൈവസഭ സ്റ്റേറ്റ് സെക്രട്ടറിയായി സ്റ്റേറ്റ് ഓവർസിയർ ചുമതലപ്പെടുത്തുകയും ചെയ്തു.
പാസ്റ്റർ സജി ജോർജ് , പാസ്റ്റർ വൈ.മോനി, പാസ്റ്റർ ഷിജു മത്തായി എന്നിവർ പ്രാത്ഥനക്ക് നേതൃത്വം നല്കുകയും പാസ്റ്റർ സജിഎബ്രഹാം സങ്കീർത്തനം വായിക്കുകയും പാസ്റ്റർ ജേക്കബ് തോമസ് സ്വാഗതവും ബ്രദർ ജോസഫ് മറ്റത്തുകാല നന്ദിയും പ്രകാശിപ്പിച്ചു. വിവിധ ഡിപാർട്ട്മെന്റിനും സെന്ററിനും ചുമതല വഹിക്കുന്നവരും പ്രാദേശിക സഭാ ശുശ്രൂഷകൻമാരും വിശ്വാസികളും ഓഫീസ് സ്റ്റാഫുകളും യോഗത്തിൽ സന്നിഹിതരായിരുന്നു.
കൺവൻഷന്റെ ക്രമീകരണങ്ങൾ സമ്മേളനം വിലയിരുത്തുകയും പുതിയതായ് മുളക്കുഴയിൽ വാങ്ങിയ സ്ഥലത്ത് കൺവൻഷൻ ഗ്രൗണ്ടിന്റെ നിർമ്മാണത്തിന് ഏഴംഗ സമതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ചെയർമാനായുള്ള സമിതിയിൽ അസ്സിസ്റ്റന്റ് ഒവർസീർ ഡോ.ഷിബു കെ.മാത്യു, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജേക്കബ് തോമസ്, ഫീൽഡ് സെക്രട്ടറി പാസ്റ്റർ വൈ. മോനി, പാസ്റ്റർ ജോർജ് എബ്രഹാം, ബിലീവേഴ്സ് ബോർഡ് സംസ്ഥാന സെക്രട്ടി ബ്രദർ ജോസഫ് മുറ്റത്തുക്കാല, ബ്രദർ ജേക്കബ് ഇട്ടി എന്നിവരാണ് സമതി അംഗങ്ങൾ.