ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയുടെ 40-ാം വാർഷിക സമ്മേളന യോഗങ്ങൾ സെപ്റ്റം.25-27 തീയതികളിൽ
ഡാളസ്: റിച്ചാർഡ്സൺ ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയുടെ 40-ാമത് വാർഷിക സമ്മേളനവും പൊതുയോഗവും സെപ്റ്റംബർ 25 വെള്ളി മുതൽ 27 ഞായർ വരെ റിച്ചാർഡ്സണിലുള്ള സഭാ ഹാളിൽ (575 W, Arapaho Rd, Richardson, Tx 75080) വെച്ചു നടക്കും. ബ്രദർ സാജു മാത്യു മുഖ്യ പ്രഭാഷണം നടത്തും.
സെപ്റ്റംബർ 25, 26 ദിവസങ്ങളിൽ വൈകുന്നേരം 7 നു പൊതുസമ്മേളനങ്ങൾ ആരംഭിക്കും. 28 ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ 2026 വാർഷിക സമ്മേളനം നടത്തപ്പെടും. സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 9.30 മുതൽ 12 വരെ സഭായോഗവും ഉണ്ടായിരിക്കും. സീനിയർ പാസ്റ്റർ വി.എ വർഗീസ്, യൂത്ത് പാസ്റ്റർ തോമസ് മാമ്മൻ എന്നിവർ നേതൃത്വം നല്കും.
വിവരങ്ങൾക്ക്: 832 361 2008, 469 406 8440.